4.6.10

പ്രവാസോമാനിയ

ജനിച്ചുവീണ്‍് തലയുംകുത്തി നില്‍ക്കാന്‍ പഠിച്ച അന്നുമുതല്‍ തുടങ്ങിയതാണ്‍് സുലൈമാനു ഗള്‍ഫില്‍ പോകാനുള്ള ഒരു ഇത്... ഇതെന്നുവെച്ചാല്‍  ഒരിതുതന്നെ സ്കൂളില്പോകുന്ന കാലഘട്ടത്തിലും അതു കഴിഞ്ഞു കോളേജിലെത്തിയപ്പോള്‍ പോലും മറ്റുപിള്ളേരെപ്പോലെ പത്തു പെമ്പിള്ളേരെ എങ്ങിനെ ഒന്നിച്ചു പ്രേമിക്കുമെന്നചിന്തയായിരുന്നില്ല സുലൈമാനു.

ഗള്‍ഫില്‍ പോണം .... ഗള്‍ഫില്‍ പോണം ....

പ്രീഡിഗ്രി പാസ്സാവാന്‍  ഇച്ചിരിയെങ്കിലും പാഠപുസ്തകം തുറന്നുനോക്കണമെന്ന അലിഖിതനിയമമുള്ളതുകൊണ്ടാകാം സുലൈമാന്‍ പരീക്ഷയില്‍ തോല്‍ക്കുകയും തല്‍ഫലമായി  സ്വന്തം നാട്ടിലെ  കടത്തിണ്ണയിലേക്കുള്ള എന്റ് റി പാസ്സിന്നു അര്‍ഹനാവുകയും ചെയ്തത് ..

കടത്തിണ്ണയിലിരുന്നുകൊണ്ടായിരുന്നു ആനാട്ടിലെ ചെറുപ്പക്കാര്‍ സകല പെണ്‍പിള്ളാരുടെയും ജാതകക്കുറിപ്പു തയ്യാറാക്കിക്കൊണ്ടിരുന്നത് . പക്ഷെ ഇതിലൊന്നും താല്പര്യമില്ലാത്ത ഏതാനും തലതെടിച്ചവന്മാരും നാട്ടിലുണ്ടെന്നതാണ്‍് ഏറെ ഖേദകരം. അവര്‍ പഠിച്ചു പഠിച്ചു ഈ നാടു മുടിക്കും ങാ.. പറഞ്ഞിട്ടു കാര്യമില്ല... കലികാലം ....

സംഗതി ഇങ്ങിനെയൊക്കെയാണെങ്കിലും സുലൈമാനു ഗള്‍ഫില്‍ പോണം .എന്നിട്ടുവേണം ഒരു നാലോ അഞ്ചോ കാറെടുത്ത് ചുമ്മാ വീടിനുമുന്‍പില്‍  നിര്‍ത്തിയിടാന്‍.  പിന്നെയൊരു തറവാട്ടില്‍ പിറന്ന പെണ്ണിനെ കെട്ടണം കഴിയുമെങ്കില്‍ ഡോക്ടറെത്തന്നെയാകണം കെട്ടിയിടുന്നത് സോറി കെട്ടുന്നത്. ഗള്‍ഫുകാരനായാലേ ഇതെല്ലാം നടക്കൂ ... സുലൈമാന്റെ ചിന്തകള്‍ മറ്റു ഗള്‍ഫുകാരോടുള്ള അസൂയ കലര്‍ത്തിയ ആരാധനയായി മാറി.

ആയിട്യ്ക്കാണ്‍് സുലൈമാന്റെ ഏകപെങ്ങളുടെ ഭര്‍ത്താവും സുലൈമാന്റെ ഒരേയൊരു അളിയനുമായ   മമ്മാലിക്ക് ഗള്‍ഫിലേയ്ക്കു വിസ ശരിയായത്...

അളിയന്‍ ഗള്‍ഫില്‍ പോകുന്ന ദിവസം സുലൈമാനും നല്ല ആവേശത്തിലായിരുന്നു . അവിടെയെത്തിയ ഉടന്‍് തന്നെ ഒരു വിസ തനിക്കയക്കണമെന്നത് അളിയനെ കൂടെക്കൂടെ ഓര്‍മ്മിപ്പിക്കാനും സുലൈമാന്‍ മറന്നില്ല .. പണം വാങ്ങിവെക്കുന്ന തിരക്കിലെങ്ങാനും അളിയന്‍ വിസയുടെ കര്യമങ്ങു മറന്നുപോയാലോ! ഹോ സംഗതി കുഴഞ്ഞില്ലെ ...

പക്ഷെ ചതിയനായ അളിയന്‍ ഗള്‍ഫിലെത്തി വര്‍ഷം മൂന്നുകഴിഞ്ഞിട്ടും ഒരു കഷണം വിസപോലും സുലൈമാനുവേണ്ടി അയച്ചില്ല എന്നത് സുലൈമാനെ മാനസികമായി വളരെ തളര്‍ത്തിയതിനെ കൂട്ടുകാര്‍ ഒന്നുംകൂടി വളമിട്ടു വെള്ളമൊഴിച്ചുകൊടുത്തു ...

“നിന്റെ അളിയന്‍ എന്തൊരളിയനാ അളിയാ....ഗള്‍ഫിലെത്തിയപ്പോള്‍  ആകെയുള്ള ഒരേയൊരളിയനെ മറന്നില്ലെ ! ശ്ശോ എന്നാലും എന്റെ അളിയാ‍ാ....”
കൂട്ടുകാരുടെ വളവും നനയും ശരിക്കും സുലൈമാനിലെ പുലിവര്യനെ പുറത്തുചാടിച്ചു.
അവസാനം സുലൈമാന്‍ വീട്ടില്‍ നിരാഹാര സത്യാഗ്രഹം മുതല്‍ ചട്ടിയുടയ്ക്കല്‍ സമരംവെരേ ചെയ്തു പോന്നു.

അനിയനെക്കൊണ്ടു പൊറുതിമുട്ടിയ പെങ്ങള്‍ ഒരിക്കല്‍ ഭര്‍ത്താവിനു കത്തെഴുതി (ഓടുക്കത്തെ ഒരു കത്ത്) ... ഒടുക്കത്തെ കത്തുകിട്ടി പരിഭ്രാന്തനായ മമ്മാലി തന്റെ അടുത്ത കത്തില്‍ത്തന്നെ ഒരു വിസ്സായെ കബറടക്കി നാട്ടിലേക്കെത്തിച്ചു.

സുലൈമാന്‍ സത്യാഗ്രഹം നിര്‍ത്തി തന്റെ അത്യാഗ്രഹയാത്രയ്ക്കായി തയ്യാറെടുത്തു ...
നാട്ടില്‍ വല്ല കൃഷിയും ചെയ്തു ജീവിക്കാന്‍ വേണ്ടി  അഞ്ചു പൈസാപോലും ആര്‍ക്കും കൊടുത്തുപോകാത്തവര്‍  ഗള്‍ഫില്‍ പോകുന്നവനു ലക്ഷങ്ങള്‍ തന്നെ കടം കൊടുക്കുമെന്നതിനാല്‍ (കാരണം ഗള്‍ഫെന്നാല്‍ ഭയങ്കരമാണല്ലോ) പണത്തിനുവേണ്ടി സുലൈമാനു അധികമൊന്നും ഓടേണ്ടി വന്നില്ല.

മൂന്നുവര്‍ഷം മുന്‍പ് ഗല്‍ഫിലെത്തി പണക്കാരനായ അളിയന്‍ എയര്‍പ്പോര്‍ട്ടില്‍ സുലൈമാനെ സ്വീകരിക്കാനെത്തിയിരുന്നില്ല പകരം ആ തെണ്ടി ഒരു ഡ്രൈവറെ പറഞ്ഞയച്ചിരിക്കുന്നു .... സുലൈമാന്റെ പട്ടിപോകും ഡ്രൈവറുടെ കൂടെ... എന്നാലും ഭാഷയറിയാന്‍ പാടില്ലാത്ത നാടല്ലെ തല്‍ക്കാലും പട്ടിയെ അതിന്റെ പാട്ടിനുവിട്ട് പെട്ടിയുമായി സുലൈമാന്‍ കാറില്‍ കയറി ....


മണിക്കൂറുകള്‍ പിന്നിട്ട യാത്രയ്ക്കൊടുവില്‍  വിജനമായ സ്ഥലത്തുകൂടി വണ്ടി ഓടിക്കൊണ്ടിരുന്നു ഇടയ്ക്കെപ്പൊഴോ അല്‍പ്പം ശുദ്ധവായു കിട്ടാന്‍ കാറിന്റെ ഗ്ലാസു തുറന്നപ്പോള്‍ കാറിലേക്കിരച്ചുകയറിയ ചൂടുള്ള മണല്‍ക്കാറ്റേറ്റപ്പോഴും സുലൈമാനില്‍ ഒരു പുഞ്ചിരിമാത്രം ബാക്കിയായി ... കാരണം ഇന്നുമുതല്‍ സുലൈമാന്‍ വെറും സുലൈമാനല്ല ഗള്‍ഫുകാരന്‍ സുലൈമാനാണ്‍്.

ഡ്രൈവര്‍ എന്തൊക്കെയോ സുലൈമാനോടു ചോദിച്ചുകൊണ്ടിരുന്നു ... ചോദ്യത്തിനു മറുപടിപറയുന്നുണ്ടെങ്കിലും അയാള്‍ ഈ ലോകത്തൊന്നുമായിരുന്നില്ല. സാവധാനം അയാള്‍ മയക്കത്തിലേക്കു വഴുതിവീണു

******************
ആരൊക്കെയോ വഴക്കുണ്ടാക്കുന്ന ശബ്ദംകേട്ടുകൊണ്ടായിരുന്നു സുലൈമാന്‍ ഉറക്കമുണര്‍ന്നത് .. ആകപ്പാടെ കലപില ശബ്ദങ്ങള്‍ ... വിജനമായ ഒരു സ്ഥലത്തു കെട്ടിയുണ്ടാക്കിയ ഏതാനും പഴയകെട്ടിടങ്ങള്‍ക്കു മുന്‍പിലാണു താനുംഡ്രൈവറുമെത്തിയതെന്ന ബോധം സുലൈമാനില്‍ വന്നു..

അവര്‍ കാറില്‍ നിന്നുമിറങ്ങി ശബ്ദം കേട്ട ഭാഗത്തേയ്ക്കു നടന്നു നാലഞ്ചു കറുത്ത അറബികള്‍ ചേര്‍ന്ന് ഒരു മനുഷ്യനെ മൃഗീയമായി പ്രഹരിക്കുന്ന രംഗമാണവര്‍ക്കു കാണാന്‍ കഴിഞ്ഞത് ..

ആ മനുഷ്യന്‍ എന്തൊക്കെയോ പുലമ്പുന്നുണ്ട് .. അറബികളും ഒച്ചവെക്കുന്നു ... സുലൈമാന്‍ ഡ്രൈവറോടു ചോദിച്ചു

“ഏന്തിനാ അവര്‍ അയാളെ ഇങ്ങനെയിട്ടു മര്‍ദ്ദിക്കുന്നത്?”

“അതോ .. അയാള്‍ അവരുടെ വീട്ടുവേലക്കാരനാണ്‍് ... ഈ കാട്ടറബികളുടെ കുട്ടികള്‍ , ആടുകള്‍ , ഒട്ടകങ്ങള്‍  എന്നുവേണ്ട എല്ലാം നോക്കിനടത്തുന്നത് അയാളാണ്‍് .. പക്ഷെ ഇന്നു അറബിയുടെ ഒരു ആട്ടിന്‍ കുട്ടിയെ കാണുന്നില്ലാ പോലും ... അതിനാണു അവര്‍..............” ഡ്രൈവറുടെ വാക്കുകള്‍ മുറിഞ്ഞു...

സുലൈമാന്‍ ആ മനുഷ്യന്റെ മുഖത്തേക്കു ശ്രദ്ധിച്ചു നോക്കി ... എവിടെയോ പരിചയമുള്ള മുഖം .... അതെ ... അളിയന്‍ .. സുലൈമാന്റെ മൂന്നു വര്‍ഷമായിട്ടും വിസാ അയക്കാതിരുന്ന ഗള്‍ഫുകാരന്‍ അളിയനായിരുന്നു അത് .... ജീവിതത്തില്‍ അന്നാദ്യമായി സുലൈമാന്റെ കണ്ണുനിറഞ്ഞു ...

“നമുക്കു തിരിച്ചുപോയാലോ?”   സുലൈമാന്‍ ഡ്രൈവറെ നോക്കി ചോദിച്ചു

പക്ഷെ അവിടെ ഡ്രൈവറുണ്ടായിരുന്നില്ല ...  അളിയന്‍ ഏര്‍പ്പാടു ചെയ്ത ഡ്രൈവര്‍ തന്റെ കടമ നിര്‍വ്വഹിച്ചു മടങ്ങിയിരുന്നു ...

അളിയന്‍ കരഞ്ഞുകൊണ്ട് അറബികളോടെന്തൊക്കെയോ പറഞ്ഞപ്പോള്‍ .. അതില്‍ ഒരു അറബി സുലൈമാന്റെ നേരെ വന്നു ... അപ്പോഴാണു ഭൂമി ഉരുണ്ടതാണെന്നും അതു കറങ്ങിക്കൊണ്ടിരിക്കുമെന്നും പണ്ട് ആരോ പറഞ്ഞതിന്റെ പൊരുള്‍ സുലൈമാനു മനസ്സിലായത്....

അങ്ങിനെ സുലൈമാനും ഗള്‍ഫുകാരനായി .... ഗള്‍ഫുകാരന്‍ സുലൈമാന്‍

 ഇന്നും ഗള്‍ഫുനാടുകളില്‍ പലയിടത്തുമായി നമുക്കു സുലൈമാനെയും അളിയനെയും കണ്ടുമുട്ടാന്‍ സാധിക്കും.

17 comments:

മരഞ്ചാടി said...

അനിയനെക്കൊണ്ടു പൊറുതിമുട്ടിയ പെങ്ങള്‍ ഒരിക്കല്‍ ഭര്‍ത്താവിനു കത്തെഴുതി (ഓടുക്കത്തെ ഒരു കത്ത്) ...

Naushu said...

സുലൈമാന്മാരെ സലാം...

അലി said...

ഗൾഫീപ്പോണം...ഗൾഫീപ്പോണം... എന്ന പ്രവാസോമാനിയ പിടിച്ച സുലൈമാന്മാർക്ക് ഇതു തന്നെ മരുന്ന്!

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

കഥ വളരെ ഇഷ്ടപ്പെട്ടു. ഇതിനു പകരമായി എനിക്ക് കമന്റാന്‍ ഈ ലിങ്കു മാത്രമേ ഉള്ളൂ
ഇവിടെ അമര്‍ത്തുക

ഹംസ said...

മരഞ്ചാടീ.. ഇത് നല്ല ഒരു ഗുണപാഠം ആണല്ലോ…..നന്നായി എഴുതി.

കൂതറHashimܓ said...

മ്മ്.....

പട്ടേപ്പാടം റാംജി said...

അങ്ങിനെ സുലൈമാനും തഥൈവ..

ഇതിന് നര്‍മ്മം എന്ന ലേബല്‍ വേണമായിരുന്നോ?
മരുഭൂമിയിലെ ചൂട് നിറഞ്ഞു.
ഭാവുകങ്ങള്‍.

മരഞ്ചാടി said...

നൌഷു .. സലാം.. നന്ദി

അലിഭായ് ... ശരിയാ... നന്ദി

ഇസ്മായില്‍ജീ... നന്ദി താങ്കളുടെ ലിങ്കും വായിച്ചു വളരെ നന്ദി

ഹംസ... നന്ദി

ഹാഷിം... നന്ദി

റാംജി ... ശരിയാ താങ്കള്‍ പറഞ്ഞത് .. നന്ദി

Sulfikar Manalvayal said...

മരഞ്ചാടി….. കുറച്ചേ ഉള്ളൂ എങ്കിലും നിറഞ്ഞു നിന്നു..നല്ല അവതരണം.

Unknown said...

ഇപ്പോള്‍ സുലൈമാന്‍ നാട്ടീപ്പോണം നാട്ടീപ്പോണം എന്ന് പറഞ്ഞു നടക്കുകയായിരിക്കും!. സാരമില്ല എല്ലാം ശീലമാകും.

Anil cheleri kumaran said...

എന്തൊരു കഷ്ടം.

അഭി said...

നന്നായി എഴുതി മാഷെ
ആശംസകള്‍

മരഞ്ചാടി said...

സുല്‍ഫി .. നന്ദി

തെച്ചിക്കോടന്‍ .. ഹഹ എല്ലാം പയ്യെ ശീലമാകും

കുമാര്‍ജീ... ശരിയാ

അഭി ... നന്ദി

ഒഴാക്കന്‍. said...

കഷ്ടം :)

മരഞ്ചാടി said...

ഒഴാക്കന്‍. ... നന്ദി :)

sayeed kadavathur said...

നല്ല കഥ

sayeed kadavathur said...
This comment has been removed by the author.