ലോകകപ്പെന്ന മഹാ സംഭവത്തെ വരവേല്‍ക്കാന്‍ സൌത്താഫ്രിക്കയിലുമുപരിയായി നമ്മുടെ കൊച്ചുകേരളത്തിലെങ്ങും ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു ... അര്‍ജന്റീന, ബ്രസീല്‍, ഫ്രാന്‍സ് എക്സ്ട്രാ എക്സ്ട്രാ....യുടെ നാടന്‍ അമ്പാസിഡര്‍മ്മാരായ അമ്പാസിഡര്‍മ്മാരെല്ലാം ബാനര്‍ , ഫ്ലക്സ് , സ്റ്റിക്കര്‍ തുടങ്ങിയ അത്യാധുനിക പരസ്യക്കോലങ്ങള്‍ നാട്ടിലെങ്ങും പടുത്തുയര്‍ത്തിക്കൊണ്ടിരിക്കുന്നു...
“അര്‍ജന്റീനയോടുകളിക്കാന്‍ ഏതു നാറിയൂണ്ടെടാ” എന്ന പോസ്റ്റര്‍ മുതല്‍ അവനവന്റെ ആരോഗ്യത്തിനനുസരിച്ചുള്ള സകല ഔട്ട് ഓഫ് നിഗണ്ടു വാക്കുകള്‍ക്കൊണ്ടുമലങ്കരിച്ച പോസ്റ്ററുകളും വഴിനീളെ അണിനിരന്നു കഴിഞ്ഞു .... (നാടന്‍ അമ്പാസിഡര്‍മ്മാരുടെ ഫോട്ടോ വിത്ത് കൂളിംഗ് ഗ്ലാസും ചില പോസ്റ്ററില്‍ കാണാമെന്നതു മറച്ചുവെയ്ക്കുന്നില്ല )
ഇനി വേള്‍ഡുകപ്പൊന്നു വന്നുകിട്ടിയാല്‍ മതി ബാക്കി നമ്മള് മലയാളമക്കള്‍ നോക്കിക്കൊള്ളും.. ( തിന്നാന്‍ വ കുടിക്കാന്‍ അല്‍ ഉടുക്കാന്‍ ഇല്ലാ എങ്കില്‍ പോലും മുഷ്കില്‍ നഹീഹൈ ) ഏതായാലും ലോക പന്തുകളിയുടെ അപ്ഡേറ്റഡ് ന്യൂസറിയാനായി നമുക്കു കുട്ടപ്പായിയുടെ ടീഷോപ്പ് വിത്ത് സര്‍ബത്തുകടയിലേക്കു ചെല്ലാം.. കാരണം അവിടെവെച്ചായിരുന്നല്ലോ അര്‍ജന്റീനയ്ക്കുവേണ്ടി നാട്ടിലെ പോക്കിരിയായിരുന്ന പീക്കിരിവാസു രക്തസാക്ഷിയായത്
***********
“ അല്ലാ ന്റെ കുട്ടപ്പായ്യേ... ഈ പന്ത്കളി ബന്നാ അന്റെ കച്ചോടം ജോറാക്വല്ലോ ... ഇജ്ജ് എന്നാ ആ എലിബെഷന്‍ കൊണ്ട്വരണത്?”
മോങ്ങന് മമ്മദിന്റ്റെ ചോദ്യത്തിനു കുട്ടപ്പായി മറുപടിപറഞ്ഞില്ല എന്നുമാത്രമല്ല ആരോടൊക്കെയോ ഉള്ള അരിശം തീര്‍ക്കാനെന്നവണ്ണം ഒരു കുടം വെള്ളം ശക്തിയായി സമാമ്പറിലൊഴിക്കുകയും ചെയ്തു.
സാധാരണ വേള്‍ഡുകപ്പുസമയത്ത് കുട്ടപ്പായി ടെലിവിഷന്‍ വാടകയ്ക്കെടുത്ത് കൊണ്ടുവെക്കാറുള്ളതാണ്‍് .. കടയുടെ ഒരു കോണില്‍ അതുറപ്പിച്ചുകഴിഞ്ഞാല്‍ നാട്ടുകാരും അയല്‍ നാട്ടുകാരും കുട്ടപ്പായിയുടെ കടയ്ക്കുമുന്‍പില്‍ തടിച്ചുകൂടുമായിരുന്നു. തടിച്ചുകൂടിയവര്‍ അടിപിടിയുണ്ടാക്കുന്നതും ഒരു രസമായിരുന്നു(കണ്ടു നില്‍ക്കുന്നവര്‍ക്ക്) പൊതുസേവന തല്പരനായ കുട്ടപ്പായി ഇത്രയും ചെയ്തുകഴിഞ്ഞാല്‍ നാട്ടുകാരില്‍നിന്നും വേണ്ടുവോളം ‘സേവിക്കാനായി’ പലതരം പലഹാരങ്ങളും കടയിലിറക്കും ... (വേള്‍ഡുകപ്പിനു സ്പെഷല്‍ സേവന ഡിസ്കൌണ്ട് പ്രമാണിച്ച് നാലുരൂപയുടെ ചായയ്ക്ക് വെറും ആറുരൂപയായിരിക്കും വില. ഇങ്ങനെ പോകുന്നു പൊതുവെയുള്ള സേവിക്കല്‍)
എന്നുമാത്രമല്ല ഇത്തവണ വേള്‍ഡുകപ്പ് മുന്നില്‍ക്കണ്ടുകൊണ്ട് റോഡുസൈഡില്‍ത്തന്നെ കുട്ടപ്പായി പത്തുസെന്റു വിലപറഞ്ഞുറപ്പിച്ചിട്ടുമുണ്ട്... പക്ഷേ അതൊന്നുമല്ല കുട്ടപ്പായിയെ മൌനിയാക്കിയത് ..
“എന്താ ഹംക്കേ അന്റെ അണ്ണാക്കില്‍ പന്തുതള്ളിയോ ? ഇജ്ജെന്താ ഒന്നും മിണ്ടാത്തത് ന്റെ കുട്ടപ്പായ്യേ..”
മമ്മദ് കുട്ടപ്പായിയെ വിടുന്നകോലമില്ല
“ കാക്കാ അതികം ചെലച്ചാല്‍ പല്ലടിച്ചു അണ്ണാക്കിലിടും .....”
ആരോടൊക്കെയോ ഉള്ള അമര്‍ഷം കുട്ടപ്പായി പാവം മമ്മതിന്റെ അണ്ണാക്കിലേക്കിട്ടുകൊടുത്തു
ഇനിയുമവിടെയിരുന്നു കാരണം തിരക്കിയാല്‍ അതുതന്റെ എല്ലുപൊടിക്കാനൊരു കാരണമായിമാറുമെന്നു മനസ്സിലാക്കിയ മമ്മദ് “ഓനു പിരാന്താ....” എന്നുമ്പറഞ്ഞ് ഇറങ്ങിയൊരു നടത്തം വെച്ചുകൊടുത്തു.
എന്താ കുട്ടപ്പായിക്കു പറ്റിയതെന്നറിയാന്‍ അല്പം ഫ്ലാഷടിച്ചു ബാക്കിലേയ്ക്കു പോണം ...
കേരമരങ്ങള്‍ തിങ്ങിനിറഞ്ഞതിനിടയിലൂടെ കളകളം പാടുന്ന കിളികളുടെ (ബലിക്കാക്ക) ഒരു ലതും .... ചെമന്ന ജേസി വിരിച്ചതുപോലെയുള്ള ചെമ്മണ് പാതകളും, പുരനിറഞ്ഞു നില്ക്കുന്ന യുവകോമളിമാരും , വയറുനിറയ്ക്കാന്‍ വേണ്ടിമാത്രം ജ്ന്മംകോണ്ട യുവകോമളന്മാരുടെ നയനം കൂളിര്‍പ്പിക്കുന്ന കുളിത്തോടുകളുമെല്ലാം നിറഞ്ഞ അതി സുന്ദരമായ ചെമ്പട്ടുകുന്നു ഗ്രാമത്തിലെ ഒരു സായാഹ്നം..
മാളികവീട്ടില്‍ ജാനകിയമ്മയുടെ ചെറ്റക്കുടിലില്‍നിന്നും നാലുമണിച്ചായയിലൊഴിക്കാനുള്ള പാലുമായി വരികയായിരുന്നു നമ്മുടെ നായകന് ശ്രീ കുട്ടപ്പായി ... ആ മനസ്സില്‍ വളരെ ഗൌരവംനിറഞ്ഞ കണക്കുകൂട്ടലുകള്‍ , കിഴിക്കലുകള്‍ ആന്റ് ഹരിക്കലുകള്‍ നടക്കുകയാണ്് ... കാരണം വേള്‍ഡുകപ്പുവരുന്നുണ്ട് ... ടി.വി ഒരെണ്ണം വാടകയ്ക്കെടുക്കണം .. വീട്ടിലെ ടീ.വിയെടുത്തു കടയില്‍ വെയ്ക്കാമെന്നുവെച്ചാല്‍ പിന്നെ വീട്ടില്‍ കയറേണ്ടിവരില്ല. കാരണം വീട്ടുകാരിയുടെ അപ്പന് അവള്‍ക്കു സീരിയലുകണ്ടു മതിവരുവോളം കണ്ണുനീരുകുടിച്ചു ജീവിക്കാന്‍ സമ്മാനിച്ചതാണത് ...
അതുകൊണ്ടുതന്നെ ടി.വി വാടകയ്ക്കെടുക്കണം ചായയുടെ വിലകൂട്ടണം പഞ്ചസാരയുടെയും പാലിന്റെയും അളവുകുറയ്ക്കണം എന്നുതുടങ്ങി ഒരുകൂട്ടം ചിന്തകളുടെ അഗ്നിപര്‍വ്വതവുമായി നടന്നകുട്ടപ്പായി എന്തിലോ തട്ടിനിന്നു...
കണ്ണുതുറന്നുനോക്കി .... ഒന്നുംകൂടി തുറന്നുനോക്കി ... അതെ മുന്പില് സുന്ദരമായ ഒരു രൂപം ... ആണ്‍കുട്ടികളിടുന്ന കുപ്പായവും ഫുള്‍ ട്രൌസറുമാണു വേഷമെങ്കിലും കുപ്പായത്തിനുള്ളില്‍ നൂറു ശതമാനം ശുദ്ധമായ പെണ്കുട്ടിയാണ്് ...
ഇതെവിടുന്നുവന്നു? കുട്ടപ്പായി മാനത്തേക്കു നോക്കി... അതും ഈ ടീവിയിലൊക്കെ കാണുന്നപോലത്തെയൊരു ചന്തം! ... കുട്ടപ്പായി മാനത്തേയ്ക്കു നോക്കുന്നതിനിടയില്‍ ഒരു പുഞ്ചിരി കുട്ടപ്പയിക്കുകൊടുത്തുകൊണ്ട് സുന്ദരി നടന്നകന്നു.....
അന്നു കടയില്‍ വന്നവര്‍ക്കെല്ലാം അത്ഭുതമായിരുന്നു ... കുട്ടപ്പായിയുടെ കടയില്‍ നിന്നും ഒറിജിനല്‍ മില്‍ക്ക് ചേര്‍ത്ത ചായകുടിക്കാനുള്ള ഭാഗ്യമുണ്ടായിരിക്കുന്നു. ജീന്‍സിന്റെയും ടീഷര്‍ട്ടിന്റെയും ലോകത്തിലൂടെ ചിരിച്ചുകളിച്ചുകൊണ്ടിരുന്ന കുട്ടപ്പായി വെള്ളമേതാ.. പാലേതാ എന്നകണ്‍ഫ്യൂഷനില്‍ നാട്ടുകാര്‍ക്കു നല്ല മുറ്റുള്ള ചായതന്നെ നല്കി...
ദിനങ്ങള്‍ കടന്നുപോയപ്പോള്‍ കുട്ടപ്പായി ജീന്‍സുകാരിയെ കാണുകയും പകരമായി അവള് അയാള്‍ക്ക് ഓരോ ചിരികള്‍ കൊടുത്തുകൊണ്ടിരിക്കുകയും പതിവായി ....
അങ്ങിനെയിരിക്കേ ഒരു ദിവസം പാലുമായി വരികയായിരുന്ന കുട്ടപ്പായി എതിരെനിന്നും വന്ന അവളുടെ ചന്തം നോക്കി നോക്കിവന്നപ്പോള്‍ പാടവരമ്പത്തെ കല്ലില്‍ കാലുടക്കി വിത്ത് പാല്‍പ്പാത്രവുമായി പാടത്തേയ്ക്കു മറിഞ്ഞുവീണു...
അതുകണ്ട അവള് നിലവിളിച്ചുകോണ്ടോടിവന്നു കുട്ടപ്പായിയെ പിടിച്ചെഴുന്നേല്പിച്ചു .... അവളുടെ വസ്ത്രത്തില്‍ ചെളിപുരണ്ടതു സാരമാക്കാതെ കുട്ടപ്പായിക്കു ഒന്നും പറ്റിയില്ലാ എന്നവള്‍ ഉറപ്പുവരുത്തി.. അങ്ങിനെ അവര്തമ്മില് മാനസികമായി അടുക്കുകയായിരുന്നു ..... കുട്ടപ്പായിയുടെ മനസ്സ് സ്നേഹത്തിന്റെ ഒരു ലത് എന്താണെന്നു മനസ്സിലാക്കാന്‍ തുടങ്ങുകയും ചെയ്തു. ദിനങ്ങള്‍ പിന്നേയും കടന്നുപോയ്ക്കൊണ്ടിരുന്നു...
ലോകകപ്പിന്റെ കോലാഹലങ്ങള്‍ നാട്ടില്‍ അലയടിച്ചുയര്‍ന്നപ്പോള്‍ കുട്ടപ്പായിയുടെ മനസ്സിലും വല്ലതുമൊക്കെയ് അലയടിച്ചുയരാന്‍ തുടങ്ങി ... സ്വന്തമായിട്ടുള്ള ഭാര്യ അന്നാമ്മ കൊടുത്തുകൊണ്ടിരുന്ന ചിരി അന്നാമ്മ കാണാതെ അടുത്തുള്ള പൊട്ടക്കിണറ്റിലെറിഞ്ഞു തുടങ്ങിയെന്നുമാത്രമല്ല അന്നാമ്മയുടെ ചട്ടയും മുണ്ടും കാണുമ്പോള്‍ വാളുവെക്കാനും തുടങ്ങി .
തോര്‍ത്തും കൈലിയും വര്‍ഷങ്ങളായി യൂണിഫോമാക്കിമാറ്റിയിരുന്ന കുട്ടപ്പായി ഇന്നു പാന്റ്സും ഷരീരത്തിലൊട്ടിപ്പിടിക്കുന്ന ഷര്‍ട്ടുമിട്ടുകൊണ്ട് ഷൂവിനുള്ളില്‍ കാലുതിരുകി ബാലന്‍സുചെയ്തു നടക്കാന്‍ തുടങ്ങിയെന്നതും കാലത്തിന്റെ ഒരു പുരോഗതിയായി നമുക്കു ചുമ്മാ പറയാം ..
ഈ വേല്‍ഡുകപ്പ് ചാകര കഴിഞ്ഞാല്‍ കയ്യില്‍ വരാന്‍ പോകുന്ന സൌഭാഗ്യങ്ങളിലൊന്നായ പത്തുസെന്റില്‍ ഒരു കൊച്ചുവീടുവെച്ച് (കൊച്ചു വീടുമതി) ജീന്‍സുകാരിയും താനും അതിലിരുന്നു പരസ്പരം ചിരിച്ചുകളിക്കുന്ന രംഗമോര്‍ത്തപ്പോള്‍ ... ഈ ലോകപ്പൊന്നു പെട്ടന്നുവന്നാലെന്നു തോന്നിപ്പോയി നമ്മുടെ കുട്ടപ്പായിക്ക്.
അങ്ങിനെ ഇന്നും കുട്ടപ്പായി പതിവുപോലെ പാടവരമ്പത്ത് ജീന്‍സിനെയും കാത്തിരിക്കുകയായിരുന്നു സമയം കഴിഞ്ഞിട്ടും വരാതായപ്പോള്‍ മനസ്സില്‍ ഒരു തീപ്പെട്ടിക്കൊള്ളി കത്തി സമയം കഴിയുംതോറും തീ ആളിക്കത്താന്‍ തുടങ്ങി .....
പക്ഷേ കുട്ടപ്പായിയുടെ തീയണയ്ക്കാനുള്ള ഫയര്‍ സേഫ്റ്റി കിറ്റുമായി അകലെ നിന്നും അവള് വരുന്നതുകണ്ടു .. കൂടെ ഒരു കാര്‍ണ്ണോരുമുണ്ടായിരുന്നു ...
ഓ അത് മേനോന് സാറായിരുന്നു .... ഈ മേനോന്‍സാറിന്റെ വല്ലവരുമാണൊ ഈ കുട്ടി
“എന്താ കുട്ടപ്പായീ ... ഇന്നു കടയില്‍ പോയില്ലേ?” കുട്ടപ്പായിക്കടുത്തെത്തിയ മേനോന്‍സാറു ചോദിച്ചു
“ ഇല്ല ഇന്നു വൈകി ....” മേനോന് സാറിനാണു മറുപടികൊടുത്തതെങ്കിലും അത് അവളെനോക്കി അവളോടുള്ള പരിഭവം പറച്ചിലായിരുന്നു.
അവള് വീണ്ടും ചിരിച്ചു .... കുട്ടപ്പായിലെ തീ കെട്ടു പണ്ടാരമടങ്ങി
അവള് മേനോന്‍സാറിനോടു പറഞ്ഞു..
“അപ്പൂപ്പാ ഇതാ ഞാന്‍ പറയാറുള്ള ആള്് ...”
അപ്പോള്‍ എന്നെപ്പറ്റി വീട്ടിലൊക്കെ പറഞ്ഞു അല്ലേ കള്ളി.. ഭയങ്കര കള്ളീ...
കള്ളിയെ നോക്കി മേനോന്‍സാര്‍ കുട്ടപ്പായിയോടു പറഞ്ഞു
“കുട്ടപ്പായി ഇത് എന്റെ എറണാകുളത്തുള്ള ശാരദേടെ മൂത്ത മോളാ... അവളു സ്കൂള്‍ വെക്കേഷനു വന്നതാ ... ഇന്നു മടങ്ങും.. ഞാന്‍ അവളെ ബസ്സില്‍ വിടാന്‍ വന്നതാ...”
“ങാ.... എപ്പോ തിരിച്ചു വരും ? ” കുട്ടപ്പായി പെണ്‍കുട്ടിയിലെ നോട്ടം വിടാതെ ചോദിച്ചു
“ ഇടയ്ക്കൊക്കെ വരും അങ്കില് ... എങ്കില്‍ ഞാന്‍ പോട്ടെ അങ്കില് .. റ്റാറ്റാ...”
കുട്ടപ്പായി കോരിത്തരിച്ചുപോയി ... സ്വന്തം ഭാര്യ സൂസന്നയോടുള്ള അരിശം ഒന്നുംകൂടി കൂടി അവളിന്നുവരേ എന്നെ അങ്കിലേന്നു വിളിച്ചിട്ടില്ല ... അച്ചായാ... ദേ... ഹോ... കൂ .. എന്നൊക്കെയാ അവളുടെ വിളി .... കുട്ടപ്പായിയുടെ മനസ്സു നിറഞ്ഞു ...
കുട്ടപ്പായി കടയിലേക്കു നടക്കുമ്പോള്‍ ചിന്തിക്കുകയായിരുന്നു കുട്ടിയുടെ സ്കൂളിലേക്കു വെക്കേഷനെന്നു പറഞ്ഞ സാധനം കൊണ്ടുപോകാന്‍ വന്നതായിരുന്നു കുട്ടി ... ഇനിയും വരും ... ആ സാധനം തീര്‍ന്നാല്‍ വീണ്ടും അതു കൊണ്ടുപോണമല്ലോ ... ഏതായാലും കുറച്ചു പഠിക്കട്ടെ അവള് , എന്നിട്ടു മതി .......(ഹിഹി) കണക്കുകള്‍ കുട്ടപ്പായി പലതരത്തില്‍ കൂട്ടിക്കൊണ്ടിരുന്നു.
അയാള്‍ കടയിലെത്തി ഒരു മൂളിപ്പാട്ടുമായി ചായയ്ക്കുള്ള തീ കത്തിച്ചു ...
അപ്പോഴാണു വാസുപ്പിള്ളയുടെ മകന് പരിഷ്കാരി സതീഷന് അതുവഴി വന്നതും കുട്ടപ്പായിയോടു ചായയ്ക്കുപറഞ്ഞതും.
സതീഷനെക്കണ്ടതും കുട്ടപ്പായി മെല്ലെ അടുത്തുകൂടി
“ഡാ സതീഷാ ... ഒരു കാര്യം ചോദിക്കട്ടെ ” കുട്ടപ്പായി നാണം തുളുമ്പി നിന്നു
“എന്താ കുട്ടപ്പായിച്ചേട്ടാ ”
“അല്ലാ ഈ അങ്കില് എനുപറഞ്ഞാ എന്താ അര്‍ത്ഥം ?”
“ അങ്കിളെന്നു വെച്ചാലോ .... അമ്മാവന് ... അമ്മാവന്നാ അര്‍ത്ഥം ... എന്തേ കുട്ടപ്പായിച്ചേട്ടാ...”
കുട്ടപ്പായിയുടെ തലയില്‍ സുനാമിഅടിച്ചുകയറുകയായിരുന്നു .. അമ്മാവനാണുപോലും അമ്മാവന് .... അവളുടെ അമ്മേടെ നായരാ അമ്മാവന് .. ‘ദുഷ്ടി’ ....
കുട്ടപ്പായി ആകെ തളര്‍ന്നു...
ഈ സമയത്തായിരുന്നു മോങ്ങന് മമ്മദുവന്നു എലിവെഷന്റെ കാര്യം ചോദിച്ചത് .... മമ്മതിനെ ഓടിച്ചുവിട്ട കുട്ടപ്പായി കിതപ്പുമാറ്റുമ്പോഴായിരുന്നു കുട്ടന് പിള്ള കയറിവന്നു ചായയ്ക്കുചോദിച്ചതും.
“കുട്ടപ്പായ്യേ .... കടുപ്പത്തിലൊരു ചായ...”
“ഇവിടെ ചായയില്ല......... ഒരു കുന്തവുമില്ല.....”
ഇത്രയും പറഞ്ഞ കുട്ടപ്പായി ഗ്ലാസു കഴുകാന്‍ കൊണ്ടുവെച്ച വെള്ളമെടുത്ത് അടുപ്പിലേക്കൊഴിച്ചുകൊണ്ട് ആഞ്ഞു നടന്നു .. എങ്ങോട്ടെന്നില്ലാത്ത നടത്തത്തിലും കുട്ടപ്പായി കൂട്ടല്‍ , ഹരണ ഗുണന പ്രക്രിയകള്‍ നടത്തിക്കൊണ്ടിരുന്നിരുന്നു.
അന്നു കവലയിലും പാടത്തുമെല്ലാം കറങ്ങിനടന്നു കണക്കു കൂട്ടിയ കുട്ടപ്പായി സന്ധ്യയായപ്പോള്‍ എന്തോ തീരുമാനിച്ചിട്ടെന്നവണ്ണം സ്വന്തം വീട്ടിലെത്തി...
കുട്ടപ്പായിയെക്കണ്ടു പതിവുപോലെ അന്നാമ്മപുഞ്ചിരിച്ചപ്പോള്‍ ആ ചിരിയെടുത്ത് കിണറ്റിലിടുന്നതിനു പകരം ചേര്‍ത്തുപിടിച്ച കുട്ടപ്പായിക്ക് ചട്ടയും മുണ്ടും കണ്ടപ്പോള്‍ ഛര്‍ദ്ദില്‍ വന്നില്ല പകരം ചട്ടയിലേയും മുണ്ടിലേയും സൌന്ദര്യം അയാള്‍ തിരിച്ചറിയുകയായിരുന്നു.....
അങ്ങിനെ ചെമ്പട്ടുകുന്നുകാര്‍ വേള്‍ഡുകപ്പിനായൊരുക്കിയ കുട്ടപ്പായിയുടെ കടയിലെ വാടക ‘എലിവിഷനു’ മുന്പില് വീണ്ടും ഒത്തുകൂടി .... ഇത്തവണ അടിയുണ്ടാക്കി രക്തസാക്ഷിയാകുന്ന മഹാന് ആരായിരിക്കുമെന്നതായിരുന്നു നാട്ടുകാരുടെ ചിന്ത... വല്ലോരും കപ്പുമായിപ്പോകുമ്പോള്‍ നമുക്കും കിട്ടും ഒരു രക്തസാക്ഷിയെ ..... കാരണം നമ്മള് മലയാളികളാണു ....
12 comments:
“അര്‍ജന്റീനയോടുകളിക്കാന്‍ ഏതു നാറിയൂണ്ടെടാ” എന്ന പോസ്റ്റര്‍ മുതല്‍ അവനവന്റെ ആരോഗ്യത്തിനനുസരിച്ചുള്ള സകല ഔട്ട് ഓഫ് നിഗണ്ടു വാക്കുകള്‍ക്കൊണ്ടുമലങ്കരിച്ച പോസ്റ്ററുകളും വഴിനീളെ അണിനിരന്നു കഴിഞ്ഞു ....
>>സ്വന്തം ഭാര്യ സൂസന്നയോടുള്ള അരിശം ഒന്നുംകൂടി കൂടി അവളിന്നുവരേ എന്നെ അങ്കിലേന്നു വിളിച്ചിട്ടില്ല ... അച്ചായാ... ദേ... ഹോ... കൂ .. എന്നൊക്കെയാ അവളുടെ വിളി ....<<
മനസ്സു നിറഞ്ഞു ...
ഇനി എത്ര പേര് രക്തസാക്ഷികളാവാനിരിക്കുന്നു!!!
"കുട്ടപ്പായിയുടെ മനസ്സ് സ്നേഹത്തിന്റെ ഒരു ലത് എന്താണെന്നു മനസ്സിലാക്കാന്‍ തുടങ്ങുകയും ചെയ്തു."
മലയാളികള്‍ ആവുമ്പോള്‍ പ്രതീക്ഷിക്കാത്തത് പലതും പ്രതീക്ഷിക്കാമല്ലോ അല്ലെ?
കഥ കൊള്ളാട്ടോ ....
പീക്കിരിവാസു രക്ത സാക്ഷി ആയ കഥ ഇപ്പോളും പറഞ്ഞില്ല ....
www.venalmazha.com
ചിരിപ്പിച്ചു! ഒഴാക്കാശംസകള്‍
നൌഷു .. നന്ദി
Nileenam .. യെസ് ... നന്ദി
പട്ടേപ്പാടം റാംജി ... ഹഹ തീര്‍ച്ചയായിട്ടും ... നന്ദി
വേനല്‍ മഴ .... അയാളു ചുമ്മാ അങ്ങു രക്തസാക്ഷിയായി ( ബ്രസീലിനു വേണ്ടി അടികൂടിയതാ) ... നന്ദി
ഒഴാക്കന് .. നന്ദി
'കളി' കാര്യ മായോ ദൈവമേ....
കഥ കൊള്ളാട്ടോ ....
കളിത്തല്ല്
മരഞ്ചാടി. സംഗതി കൊള്ളാം കേട്ടോ.
പക്ഷെ സോപ്പ് വേണ്ടത്ര അങ്ങ് പതഞ്ഞില്ല എന്ന് തോന്നി.
അത്യാവശ്യം നര്‍മം, പിന്നെ കാര്യം എല്ലാം ഉണ്ട്. നന്നായി. ഇഷ്ടാവുകയും ചെയ്തു.
ലോക കപ്പിനിടയില്‍ തന്നെ ഇത് വന്നത് വളരെ നന്നായി. (രക്ത സാക്ഷി ആയ കഥ പറഞ്ഞതുമില്ല, എന്ത് പറ്റി? വിട്ടു പോയോ?)
ഇസ്മായില്‍ജീ .... സംഗതി കാര്യമായി . നന്ദി
ജിഷാദ് .. നന്ദി
ആയിരത്തിയൊന്നാം രാവു്..ഹഹ നന്ദി
സുല്ഫീ... നന്ദി ആദ്യം തന്നെ അറിയിക്കുന്നു ... പിന്നെ രക്തസാക്ഷിയായ കഥ മറന്നതല്ല എല്ലാം എഴുതിവന്നപ്പോള്‍ ഒത്തിരിയുള്ളപോലെ തോന്നി (വായനക്കാരന്റെ ക്ഷമയുടെ അളവെടുക്കുന്നതിനും ഒരു ലിമിറ്റൊക്കെ വേണമല്ലൊ).. തല്ക്കാലം ആ ഭാഗമങ്ങു കട്ടു ചെയ്തു (വേനല്‍ മഴയ്ക്കുള്ള മറുപടിയില്‍ ഒരു സൂചന കൊടുത്തിട്ടുണ്ട്).. ആശംസകള്‍
Post a Comment