" മോളേ ... സ്കൂളടച്ചില്ലേ ... പിന്നെ കുട്ടികളെന്തിനാ ബാഗുമൊക്കെയെടുത്ത് രാവിലെ എറങ്ങുന്നത്? "
മൈതീന്റെ ചോദ്യത്തിന് മകൾ സയ്നബ ഒരു പരിഹാസച്ചിരിയോടെ പറഞ്ഞു
" അവർക്ക് വെക്കേഷൻ ക്ലാസ്സുണ്ട് ഉപ്പാ.."
"വെക്കേഷൻ ക്ലാസ്സോ? ! അപ്പോ ഇത് അവധിക്കാലമല്ലേ"
" ഒരു അവധി ....... കമ്പ്യൂട്ടർക്ലാസും , ഡാൻസ് ക്ലാസ്സും , മ്യൂസിക്ക് ക്ലാസുമെല്ലാം തന്നെ മുൻപോട്ടു കൊണ്ടുപോകാൻ സമയമില്ല, അപ്പഴാ അവധി...."
പിന്നേയുമെന്തൊക്കെയോ പിറുത്തുകൊണ്ടവൾ അകത്തേയ്ക്കു കടന്നുപോയി.
മൈതീന്റെ ഓർമ്മകൾ വർഷങ്ങൾ പിറകോട്ടു സഞ്ചരിച്ചു
വാർഷികപ്പരീക്ഷയുടെ അവസാനദിവസത്തെ അവസാന പേപ്പറിൽ അവസാന ചോദ്യത്തിന് ഒടുക്കത്തെ ഉത്തരവുമെഴുതി മൈതീൻ ശ്വാസം ആഞ്ഞാഞ്ഞു വിട്ടു...
ഇനി മൈതീന്റെ നാളുകളാണ് വരാനുള്ളത് ... കൂട്ടുകാരോടൊപ്പമുള്ള കളികളുടെയും കുസൃതിത്തരങ്ങളുടേയും നളുകൾ... കുട്ടിയും കോലും കളി, ഗോലികളി, കള്ളനും പോലീസും കളി, പന്തുകളി , നാണുവാശാന്റെ പാടത്തുള്ള കുട്ടിനാടകം, പൊട്ടൻ പാറയുടെ മുകളിലിരുന്ന് ഒച്ചത്തിലുള്ള പാട്ടുപാടൽ , മലകയറ്റം..... ഹോ... ഇതെല്ലാം കഴിഞ്ഞശേഷം പുഴയിലെ വിസ്തരിച്ചുള്ള കുളി ....
ഓർത്തപ്പോൾ തന്നെ മൈതീനെ കുളിരു കയറിപ്പിടിച്ചു. തൽഫലമായി മൈതീൻ ഉറക്കെ വിളിച്ചുപോയി " യാാാാാാാാാാാആഹീീീീീീീീീ...."
ഒരു നിമിഷത്തേക്ക് ക്ലാസ്സിലെ വിദ്യാർത്ഥീവിദ്യാർത്ഥിനികൾ വിത്ത് അദ്ധ്യാപകൻ അട്ടത്തെ കഴുക്കോലിൽ നോക്കിയിരുന്നുപോയി. ഏന്താ സംഭവിച്ചതെന്നു മനസ്സിലെ ലാപ്ടോപ്പിലിട്ടു കൂട്ടി നോക്കിയപ്പോൾ സംഗതി ക്ലിയറായ അദ്ധ്യാപകൻ ഓന്ത് വാസു അലറി...
" മൈതീനേേേേേേേേ..."
മൈതീനിലും അപ്പോഴാണ് താൻ ക്ലസ്സിലാണെന്നും എക്സാമാണെന്നും മുന്നിൽ നിൽക്കുന്നത് ഓന്ത്സാറാണെന്നുമൊക്കെയുള്ള കോഡിനെ ഡീക്കോടാക്കി ബൾബു കത്തിയത്.
ഇടയ്ക്കിടയ്ക്കു അമേരിക്കയിലും അന്റാർട്ടിക്കയിലുമൊക്കെ ഡ്രീംവാക്കിങ് നടത്താറുള്ള ഒരു സഞ്ചാരിയാണ് മൈതീനെങ്കിലും പഠനത്തിന്റെ കാര്യത്തിലും മുൻ നിരയിൽത്തന്നെയായിരുന്നു ... ഈയൊരൊറ്റക്കാരണം കൊണ്ടാണ് ഓന്തുസാർ സംഗതി ഹെഡ്മാസ്റ്റർക്ക് കൈമാറാതെ ഒരു പൊട്ടിച്ചിരിയിലൊതുക്കിക്കളഞ്ഞത്.
എക്സാം കഴിഞ്ഞു ... മൈതീൻ ആന്റ് പാർട്ടി അവധിക്കാലം അടിച്ചുപൊളിക്കുകയാണ് .... മലകയറ്റമെന്ന സാഹസികത ചെയ്യുമ്പോൾ ഹാജ്യാരുടെ മലയിലെ മാവിൽ നിന്നും മാങ്ങപറിച്ചു തിന്നുക, പൈനാപ്പിൾ (പഴുത്തതു മാത്രം ) ഒടിച്ചുതിന്നുക തുടങ്ങിയ നന്മത്തരങ്ങൾ ചെയ്യുമ്പോൾ ചില ദിവസങ്ങളിൽ ഹാജ്യാരുടെ കണ്ണിൽ പെടാറുണ്ട് ... "പാവം ഞമ്മളെ കുട്ട്യോളല്ലേ..." എന്നും പറഞ്ഞ് ഹാജ്യാരുടെ കഴിവിന്റെ പരമാവധി കല്ലുപെറുക്കി കുട്ടികളെ എറിഞ്ഞോടിക്കുന്നതിൽ ഹാജ്യാരും മിടുക്കനാണ് ... എന്നുവെച്ച് കല്ലെടുത്തെറിയുന്ന ഹാജ്യാരെ കൊഞ്ഞനം കുത്തുന്ന കുട്ടികളുടെ അത്രമിടുക്കൊന്നും ഹാജ്യാർക്കില്ല കേട്ടോ.
അങ്ങിനെ ഉല്ലാസകരമായിപ്പോകുന്ന അവധിക്കാലത്ത് ദൂരെയുള്ള ബന്ധുവീടുകളിൽ ചെന്നു കുറച്ചു ദിവസം താമസിക്കുന്നതിലുമെല്ലാം മൈതീനും കൂട്ടുകാരും സമയം കണ്ടെത്തിയിരുന്നു.
*****
ഇന്നു അറുപത്തിയഞ്ചാം വയസ്സിലേയ്ക്കു കാലുകുത്താനിരിക്കുന്ന മൈതീനിൽ ദീർഘനാളത്തെ കഠിനാദ്ധ്വാനങ്ങൾ നരകളും ചുളിവുകളുമൊക്കെ വരുത്തിയിട്ടുണ്ടെങ്കിലും ആരോഗ്യത്തിനു കാര്യമായ തകരാറുകളൊന്നും സംഭവിച്ചിട്ടില്ല. ഇടയ്ക്കു പഴയ കൂട്ടുകാരുമൊത്ത് ഇപ്പോഴും വെടിപറയാനായി ഒത്തുചേരാറുണ്ടെന്നതും വിവിധ മേഖലകളിൽ ധാരാളം ' ആത്മാർത്ഥ ' സുഹൃത്തുക്കളുണ്ടെന്നതുമെല്ലാം മൈതീനെ സംബന്ധിച്ചേടത്തോളം ആഹ്ലാദിച്ചു നടക്കാനുള്ള സമയമാണിത് . പോരാത്തതിനു ഉന്നത ജോലിയുള്ള മകനും മകളും..
*****
മകൻ സയ്നുവിനോടു കൂടെയാണ് മൈതീൻ താമസിക്കുന്നത് , മകളുടെ ഭർത്താവ് മൈതീന്റെ വീടിനടുത്ത്തന്നെ പുതിയ വീടുവച്ചു താമസം തുടങ്ങിയപ്പോൾ മകളെയും കുട്ടികളേയും കാണാൻ ഇടയ്ക്കു ദൂരെ പട്ടണത്തിലേയ്ക്കു പോകേണ്ടിയിരുന്ന ബുദ്ധിമുട്ടും മൈതീനു കുറഞ്ഞുകിട്ടി ... മകളുടെ രണ്ടു കുട്ടികളും മകന്റെ ഒരു കുട്ടിയുമടക്കമുള്ള പേരക്കുട്ടികളുടെ ബഹളങ്ങൾക്കൊണ്ട് നിറഞ്ഞ വീട്ടുപരിസരങ്ങളെക്കുറിച്ചോർത്ത് മൈതീൻ സന്തോഷിക്കാറുണ്ടായിരുന്നു.
പക്ഷേ ... സ്കൂളുവിട്ടു വന്നാൽ നേരെ റ്റ്യൂഷൻ സെന്ററിലേയ്ക്കു പായുകയും തിരിച്ചുവന്നാൽ കമ്പ്യൂട്ടറിനു മുൻപിൽ കുത്തിയിരിപ്പു നടത്തുകയും ചെയ്യുന്ന കുട്ടികളെ മൈതീൻ കാണുന്നതു തന്നെ അപൂർവ്വമായിത്തീർന്നിരിക്കുന്നു... ടിന്നിലടച്ച പൊടികൾ കലക്കിക്കുടിച്ചു ചീർത്തുനിൽക്കുന്ന കുട്ടികൾക്ക് ആരോഗ്യം വേണമെങ്കിൽ അവരെ പറമ്പിലും നാട്ടുവഴികളിലുമെല്ലാം അവരുടെ ഇഷ്ടത്തിന്നു കളിക്കാൻ വിടണമെന്നു പറഞ്ഞപ്പോൾ " ഈ ഉപ്പയ്ക്കു വട്ടാണോ...? മണ്ണിലും ചെളിയിലുമൊക്കെ കളിച്ചിട്ടു വേണം ഇല്ലാത്ത അസുഖങ്ങൾ വരുത്തിവെക്കാൻ" എന്നായിരുന്നു മകളുടെ മറുപടി.
മണ്ണിൽ കളിച്ചാൽ അസുഖം വരും പോലും ... മൈതീനിൽ ചിരി പൊട്ടി ... പക്ഷേ ആധുനികമായ സിദ്ധാന്തങ്ങളെപ്പറ്റി തനിക്കു വിവരമില്ലല്ലോ എന്നുകരുതി സമാധാനിച്ചു .
എങ്കിലും അവധിക്കാലമായാൽ കുട്ടികൾക്കു സ്വസ്ഥമായി കാറ്റുകൊള്ളാനെങ്കിലും കഴിയുമെന്നു മൈതീനുറപ്പുണ്ടായിരുന്നു.
നാടു പരിഷ്കരിച്ചപ്പോൾ കച്ചവടക്കാരുടെ തന്ത്രങ്ങൾക്കും വികാസം വന്നിരിക്കുന്നു. കച്ചവടതന്ത്രങ്ങൾ വെക്കേഷൻ ക്ലാസ്സുകളായും, ടിന്നിലടച്ച ഫുഡ്ഡുകളായും, റിയാലിറ്റി ഷോകളായുമെല്ലാം ജനങ്ങളെ വശീകരിക്കുമ്പോൾ പകരം വിലപ്പെട്ട പലതും അടിയറവയ്ക്കുന്നുണ്ടെന്ന സത്യം ആരും മനസ്സിലാക്കാതെ പോകുന്നു. സഹജീവികളുമായുള്ള ഇടപെടലുകളും കൂട്ടുകെട്ടുമൊന്നുമില്ലാതെ വളരാൻ വിധിക്കപ്പെടുന്ന കുട്ടികൾ സ്വാര്ത്ഥന്മാരും മടിയന്മാരുമൊക്കെയായിത്തീരുന്നതിൽ അത്ഭുതപ്പെടാനില്ലെന്നു മൈതീനു മനസ്സിലായി. രോഗത്തെപ്പോലും കച്ചവടവൽക്കരിക്കപ്പെട്ട ഈക്കാലത്ത് ഒരിറ്റു സ്നേഹത്തിനുപോലും വാടകകൊടുക്കേണ്ട അവസ്ഥയാണുള്ളതെന്നതിന് പുതിയതലമുറയെ പറഞ്ഞിട്ടു കാര്യമില്ല . തങ്ങളുടെ തലമുറയെ വാർത്തെടുക്കാൻ കെട്ടുകണക്കിന്ഡൊണേഷനുമായി വിദ്യാഭാസ കച്ചവടകേന്ദ്രങ്ങൾക്കു മുൻപിൽ ക്യൂ നിൽക്കുന്നവർ മാത്രമാണതിനുത്തരവാദി..... മര്യാദയ്ക്കു ശ്വാസോച്ഛ്വാസം ചെയ്യാൻ പോലും സ്വാതന്ത്ര്യം കൊടുക്കാതെ വളർത്തുന്ന പുതു തലമുറ എന്തു പുരോഗതിയിലേയ്ക്കാണു കുതിക്കുന്നതെന്ന് മൈതീനു എത്ര ചിന്തിച്ചിട്ടും മനസ്സിലായില്ല .....
എന്തോ ഓർത്തിട്ടെന്നവണ്ണം തന്റെ ചാരുകസേരയിലിരുന്നുകൊണ്ടയാൾ കണ്ണുകൾ പതുക്കെയടച്ചു.... അകത്തുനിന്നും മകൾ അപ്പോഴും എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു.

8 comments:
ദീർഘനാളത്തെ കഠിനാദ്ധ്വാനങ്ങൾ നരകളും ചുളിവുകളുമൊക്കെ വരുത്തിയിട്ടുണ്ടെങ്കിലും ആരോഗ്യത്തിനു കാര്യമായ തകരാറുകളൊന്നും സംഭവിച്ചിട്ടില്ല.
ഇന്നത്തെ കുട്ടികളുടെ ഒരു നേര്‍ചിത്രം കോമഡിയുടെ മേമ്പൊടി ചേര്‍ത്ത് ഗൌരവമായിത്തന്നെ പറഞ്ഞിരിക്കുന്നു.
ആ കുട്ടിക്കാലം സ്വപ്നം കാണാന്‍ മാത്രമുള്ളത്..
അതിലപ്പുറം ഇനിയൊന്നും നാം പ്രതീക്ഷിക്കരുത്..
ഇങ്ങള് ഇപ്പഴും മരം ചാടി നടന്നോളി..ഞങ്ങള്‍ പ്പൊ 4ജി ക്ക് പഠിക്ക്വാ..
ഇപ്പോഴത്തെ കുട്ടികളുടെ അവസ്ഥ വളരെ നന്നായി പറഞ്ഞിരിക്കുന്നു.എന്ത് ചെയ്യാനാണു.നമുക്കെയുള്ളു ഇതില്‍ സങ്കടം.കുട്ടികള്‍ ഹാപ്പിയാണു അവരുടെ ലോകത്തില്‍.കോമിക്കുകളും കാര്‍ട്ടൂണുകളും ഹാരിപോര്ട്ടരുമൊക്കെയായ്.ലോകപരിചയം തീരെ ഇല്ല.കലികാലം അല്ലാതെന്താ..
തലമുറകള്‍ തമ്മിലുള്ള ഗ്യാപ്പ് അത് ഇപ്പോള്‍ അധികമാണ്. വേദനയോടെ നോക്കി ഇരിക്കാനേ കഴിയൂ...അല്ലാതെന്ത് ചെയ്യാന്‍
അവതരണത്തിലും കഥാതന്തുവിലും പുതുമയില്ലെന്നത് ഒരു പോരായ്മയാണ്. എങ്കിലും അഭിനന്ദനങ്ങൾ.
ഇന്നത്തെ കുട്ടികള്‍ക്ക് പലതും അറിയില്ലായിരിക്കാം, പക്ഷെ അവര്‍ക്കറിയുന്ന പലതും ഇന്നത്തെ തന്ത മാര്ക്കരിയോ? , കുട്ടികള്‍ക്ക് sexual education വേണമെന്ന് മുറവിളി കൂട്ടുന്ന അവര്ക്കരിയില്ലലോ... തന്റെ മകന് അല്ലെങ്കില്‍ മകള്‍ അതില്‍ ഇനി practical കൂടി നടത്താനേ ബാകി ഉള്ളൂ എന്ന്.. വിവര സാങ്കേതിക വിദ്യയും മറ്റു സൌകര്യങ്ങളും ഇന്ന് കുട്ടികള്‍ വേണ്ട വിധം ദുരുപയോഗം ചെയ്യാന്‍ പഠിച്ചിരിക്കുന്നു...
ആരാണ് ഇതിനൊക്കെ ഉത്തരവാദി ?
തന്റെ മക്കള്‍ ഇംഗ്ലീഷും ശാസ്ത്രവും പഠിച്ചു ഉന്നത നിലയിലതെനമെന്നു ആഗ്രഹിക്കുന്ന നിങ്ങള്‍ അവരെ മനുഷ്യനെയും മനസ്സിനെയും പഠിപ്പിക്കാന്‍ വിട്ടു പോയിരിക്കുന്നു, കരുണയും ലജ്ജയും ഇല്ലാത്ത മനുഷ്യ കോലങ്ങള്‍ക്ക് എന്തും ആവാം,... ഇത് രണ്ടും പഠിപ്പിച്ചു കൊടുക്കെണ്ടാവര്‍ തന്നെയാണ് അവരെ സായിപ്പന് മദാമ്മ സ്റ്റൈല്‍ പഠിപ്പിച്ചതും... എന്നിട്ട് അവര്‍ തന്നെയാണോ ' മക്കള്‍ ഇന്നാകെ മാറിയിരിക്കുന്നു എന്നു പറയുന്നത് '...
കുട്ടികള്‍ക്കിന്ന് അവധിക്കാലമില്ലാതായിരിക്കുന്നു. അവധിക്കാലത്താണിപ്പോള് കോച്ചിംഗ് കൂടുതല്‍..
പോസ്റ്റ് നന്നായി..
OT :ഇവിടെയും പൊടി പിടിക്കാന്‍ തുടങ്ങിയെന്ന ഓര്‍മ്മപ്പെടുത്തലോടെ
Post a Comment