22.7.10

കോപ്പിലെ ദിര്‍ഹം!!

ദുഷ്ടനായ മിസ്റ്റര്‍ അറബീ, നിന്റെ കോപ്പിലെ  ദിര്ഹം ഇനിയാര്‍ക്കു വേണമെഡാ ഛേ... ആലോചിക്കുമ്പോള്‍ ഓക്കാനം വരുന്നു.  സ്വന്തമായിട്ടൊരു ചിഹ്നമില്ലാത്ത കറന്‍സി ...

ഞങ്ങള്‍ ഇന്ത്യാക്കാര്‍ക്കേ വിലയില്ലാഎങ്കിലും ഞങ്ങളുടെ നോട്ടിനു ഇനിയൊരുവിലയൊക്കെയുണ്ട് മോനേ... ഞങ്ങളുടെ രൂപായ്ക്കും ഒരു ചിഹ്നമൊക്കെയായി ....

പിന്നെ ഇന്ത്യാക്കാരായ ഞങ്ങള്‍  അരി, പഞ്ചസാര, ഉപ്പ്, മുളക് , കര്‍പ്പൂരം, തേങ്ങാപ്പൊടി ഒലക്കേടെ മൂട്  തുടങ്ങിയവ ഇനി ചിഹ്നമുള്ള രൂപാ വലിച്ചെറിഞ്ഞുകൊടുത്തായിരിക്കും വാങ്ങിക്കുക.... വലിച്ച്.................. എറിഞ്ഞുകൊടുത്ത് ങാ... 

വിലകൂടിയാല്‍ ഞങ്ങള്‍ക്കതൊരു കുന്തവുമല്ല .. ഞങ്ങളേ തറവാട്ടുകാരാ... തറവാട്ടുകാര്‍ ... അതുകൊണ്ടുതന്നെ വിലയെങ്ങാനും കുറഞ്ഞുപോയാല്‍ ഒരു വക ഞങ്ങള്‍ വാങ്ങിക്കില്ലഎന്നുമാത്രമല്ല വിലകൂട്ടാന്‍  വേണ്ടി ഞങ്ങള്‍ കരിഞ്ചന്തക്കാര്‍ക്കു കഞ്ഞിവെച്ചു വിളമ്പുകയും ചെയ്യും.

100 രൂപയ്ക്ക് ഞങ്ങളുടെ നാട്ടിന്‍പുറത്തുകിട്ടുന്ന  കോട്ടണ്‍ ഷര്‍ട്ടു വാങ്ങിക്കാതെ കിലോമീറ്ററുകള്‍ താണ്ടി നഗരത്തില്‍ ചെന്ന് അതേ ബ്രാന്റ് ഷര്‍ട്ടു  1001 രൂപാ ചിഹ്നം കൊടുത്തുഞങ്ങളെടുക്കും .. അത്താണു ഞങ്ങള്‍.

നിന്റെയൊക്കെ നാട്ടില്‍ ചൈനയുടെ പ്രൊഡക്റ്റല്ലാതെ വേറെയെന്താണുള്ളത് കോപ്പന്‍ അറബീ..

 ഞങ്ങളേ .. സ്വന്തമായി കൃഷിയുള്ളവരാ അതുഞങ്ങള്‍ ഞങ്ങളുടെ കുത്തകമുതലാളിമാരായ ഹോള്‍സൈല്‍ കം റീട്ടൈല്‍ പുലികള്‍ക്ക്  ചുമ്മാ കൊടുക്കും ... അവര്‍ കണ്ടറിഞ്ഞു വല്ലതും തന്നാല്‍ മാത്രം വാങ്ങിക്കും (കാരണമറിയാമല്ലോ .. ഞങ്ങള്‍ തറവാടികളാ) .

മുതലാളിമാരതു വളരെ ഭംഗിയായി പായ്ക്കുചെത് പത്തിരട്ടി വിലയിട്ടു ഞങ്ങള്‍ക്കു തരുമ്പോള്‍  അതിലാണു ഞങ്ങള്‍ ആനന്ദം കണ്ടെത്തുന്നത് .. അതാണു ഞങ്ങള്‍ക്കു ലഹരി... ഇതൊന്നും തറവാടില്ലാത്ത നിനക്കൊന്നും പറഞ്ഞാല്‍ മനസ്സിലാകില്ല.  നിനക്കു നിന്റെ കമ്പനിയില്‍ വര്‍ക്കു നടന്നാല്‍ മതിയല്ലോ..

ഗള്‍ഫുപണം കൊണ്ടല്ലെടാ നിങ്ങളൊക്കെ നന്നായത് എന്നൊരു ചിന്ത നിനക്കുണ്ടാകും ... അതു വേണ്ടമോനെ വേണ്ട ... നിന്റെയൊക്കെ  കമ്പനിയില്‍ ഞങ്ങള്‍  പതിനെട്ടു മണിക്കൂര്‍ ജോലിചെയ്യുന്നതിന്റെ പത്തിലൊരുഭാഗം ഞങ്ങള്‍ ഞങ്ങളുടെ നാട്ടില്‍ ചെയ്തിരുന്നെങ്കില്‍ നിന്റെയൊക്കെ കോപ്പ് ഗള്‍ഫ് ഇന്നു കെട്ടിത്തൂങ്ങി ചത്തുപോയിട്ടുണ്ടാകും. പക്ഷേ ഞങ്ങളുടെ നാട്ടില്‍ ഞങ്ങള്‍ പണിയെടുക്കില്ല അതുഞങ്ങള്‍ക്ക് അറപ്പാണ്‍് വെറുപ്പാണ്‍്  കാരണം ഞാന്‍ നിന്നോടു പറഞ്ഞു കഴിഞ്ഞു .. ഞങ്ങള്‍ക്കു ഞങ്ങളുടെ തവാറാടും അന്തസ്സും ഒക്കെയാ വലുത് ..

ഇവിടെ ചില മണ്ടന്മാര്‍ ജോലിചെയ്യുന്നുണ്ട് നാടിനെ പറയിപ്പിക്കാന്‍ .. അവരു കുടുമ്പം നോക്കുകയാണു പോലും!  മാസ്സാമ്മാസം ചിലവു കഴിച്ചു മിച്ചം വരുന്ന സംഖ്യ അപ്പടി നാട്ടിലയച്ചുകൊടുക്കും .. എന്നിട്ട് അവരുടെയൊക്കെ  പിള്ളാര്‍ നാട്ടില്‍ ബിസിനസ്സോ കൃഷിയോ ഒക്കെ നടത്തി വീണ്ടും കാശുണ്ടാക്കുമെന്നു മാത്രമല്ല ലീവിനു നാട്ടില്‍ പോയാല്‍  പാടത്തും പറമ്പത്തും കിളച്ചുമറിച്ച് നൊസ്റ്റാള്‍ജിയാന്നും പാടി നടക്കും   .. ഇതൊക്കെ അന്തസ്സും അഭിമാനവും അതിലുപരി തറവാട്ടുമഹിമയുമുള്ള ഒരു ഇന്ത്യാക്കാരനു ചേര്‍ന്നതാണൊ ?

അതിനൊക്കെ എന്നേപ്പോലെയുള്ളവരെ കണ്ടുപഠിക്കണം പത്തുദിര്‍ഹം കിട്ടിയാല്‍ പതിനഞ്ചുദിര്‍ഹം ഗള്‍ഫില്‍ ചിലവഴിക്കുമെന്നു മാത്രമല്ല  നാട്ടില്‍ വരുമ്പോള്‍ വല്ലവന്റേയും ചിലവില്‍ അത്തര്‍ വിത്ത് പത്രാസു കാണീച്ചങ്ങു വരികയും ചെയ്യും   ദാറ്റ് മീന്‍സ്  കടമെടുത്ത്  പണ്ടാരടങ്ങുംന്ന്.. പിന്നീടാക്കടം വീട്ടാന്‍ വീണ്ടും ഗള്‍ഫില്‍ ഞങ്ങള്‍ അന്തസ്സായിട്ടുതന്നെ പണിയെടുക്കും .

അല്ലാതെ ഇവിടെ ചിലരേപ്പോലെ കുടുമ്പം നോക്കി മുടിയാനൊന്നും ഞങ്ങളെ കിട്ടില്ല .. ഞങ്ങള്‍ക്കു പെണ്ണുകെട്ടിച്ചുതരാന്‍ നാട്ടുകാര്‍ ക്യൂ നില്‍ക്കുമ്പോള്‍ ആ കാര്യത്തിലും ഞങ്ങള്‍ക്കു ഭയമില്ല . ഏതു വയസ്സിലുള്ളതു വേണമെന്നങ്ങു പറഞ്ഞുകൊടുത്താല്‍ മാത്രം മതിയെന്നു മാത്രമല്ല വട്ടച്ചിലവിനുള്ള കാശും അവര്‍ തരും .

വയസ്സു മുപ്പത്തിയഞ്ചുകഴിഞ്ഞിട്ടും കള്ളക്കാട്ടറബീ നീ പെണ്ണൂകെട്ടാത്തതിന്റെ കാരണം പെണ്ണിനുകൊടുക്കാന്‍ കാശും സ്വന്തമായൊരു ഫ്ലാറ്റും നിനക്കില്ലാത്തതുകൊണ്ടല്ലേ ഞങ്ങള്‍ക്കേ സ്വന്തമായിട്ടൊരു ഫ്ലാറ്റുപോയിട്ട് കുടിച്ചു ഫ്ലാറ്റാവാന്‍ പോലുമുള്ള കെല്‍പ്പില്ലെങ്കിലും പെണ്ണൂകിട്ടും. നീയൊക്കെ പെണ്ണുകിട്ടാതെ ദാഹിച്ചു ദാഹിച്ച് പിടഞ്ഞു മരിക്കും...

പരമദുഷ്ടനായ അറബീ ഞാന്‍ നിന്നോടെന്തു തെറ്റു ചെയ്തിട്ടാ നീയെനിക്കു കഴിഞ്ഞ മാസം ശമ്പളം തരാതിരുന്നത്? നിന്റെ ഒണക്കക്കമ്പനിയിലെ ഡ്യൂട്ടി ടൈമില്‍ എന്റെ സ്വന്തം കാശുകൊടുത്തു വാങ്ങിയ സ്കോച്ചു കഴിച്ചതിനായിരുന്നല്ലോ കോപ്പേ നീയെന്നെ പുറം കാലുകോണ്ടടിച്ചു പറഞ്ഞുവിട്ടത്  ... നീയൊക്കെ ഞങ്ങളുടെ കൊച്ചു കേരളത്തിലെങ്ങാനുമായിരിക്കണം .... ഓരോ ആഘോഷങ്ങള്‍ വരുമ്പോഴും ജാതി, മത, വര്‍ഗ്ഗ, വര്‍ണ്ണ വിവേചനമില്ലാതെ ഞങ്ങള്‍ കുടിച്ചുതീര്‍ക്കുന്നതു കണ്ടാല്‍ നീയൊക്കെ അറ്റാക്കു വന്നു മരിച്ചു വീഴും .

എന്നാലും ഒരിക്കല്‍ക്കൂടി ചോദിക്കുകയാ കോപ്പന്‍ അറബീ പ്ലീസ്  നാട്ടിലയക്കാന്‍ വെച്ച കാശെടുത്ത് എനിക്കു കുടിക്കാന്‍ തന്ന പാവം മണ്ടന്മാര്‍ ഇന്നെന്നെ ഇരുത്തിപ്പൊറുപ്പിക്കുന്നില്ല അവര്‍ക്കവരുടെ കാശു വേണം പോലും . അല്ലേലും അവര്‍ക്കു കാശാണല്ലോ വലുത് ഹൃദയം എന്ന ഒന്നില്ലല്ലോ. അവരൊക്കെ സ്വന്തം കുടുമ്പത്തിനും നാട്ടുകാര്‍ക്കും ചുമ്മാ പട്ടിണിമാറ്റാനും കുട്ടികളെകെട്ടിക്കാനും നാടുനന്നാക്കനുമൊക്കെ പണമയച്ചു നശിപ്പിക്കുന്ന കാശുണ്ടായിരുന്നെങ്കില്‍  എന്നേപ്പോലുള്ള തറവാടികള്‍ക്ക് ഈ ഗതി വരില്ലായിരുന്നു ... അവരോടൊക്കെ ദൈവം ചോദിച്ചുകൊള്ളും .... 

അറബീ മുത്തേ ചക്കരേ , കള്ളില്‍ ചാലിച്ച തങ്കമേ   പണ്ടു ഞാന്‍ പല ഇന്ത്യാക്കാര്‍ക്കിട്ടും  നിന്റെ മുപില്‍  കട്ടപ്പാര വെച്ച് അവരെയൊക്കെ നാട്ടിലേക്കു പായ്ക്കു ചെയ്യിച്ചിരുന്നല്ലോ  ആ ബന്ധമോര്‍ത്തെങ്കിലും എന്നെ ജോലിയില്‍ തിരിച്ചെടുക്കണമെന്ന് വിനീതനായഭ്യര്‍ത്ഥിക്കുന്നതോടൊപ്പം നിങ്ങളുടെ വിലകുറഞ്ഞ ദിര്‍ഹം വാങ്ങാന്‍ ഞാന്‍ തയ്യാറാണെന്നുകൂടി ഉണര്‍ത്തുന്നു.



 ഈ എഴുത്ത് നിന്റെ വീട്ടുജോലിക്കാരി കോട്ടയം തങ്കമ്മയുടെ കയ്യില്‍ കൊടുത്തയക്കുന്നതിനു കാരണം കമ്പനിയിലേ ജോലിക്കാര്‍ തെണ്ടി മലയാളികളെയേല്പിച്ചാല്‍ എനിക്കിട്ടു പാരപണിയാന്‍ വേണ്ടി അവര്‍ മറ്റുപലതുമായിരിക്കും നിനക്കു വായിച്ചു ‘അര്‍ത്ഥം വെച്ചു ’ തരിക എന്നതുകൊണ്ടു മാത്രമാണ്‍് ( ഞാന്‍ പണ്ട് എന്റെ അയല്‍ വാസി വാസുവിനു നാട്ടില്‍ നിന്നും വന്ന കത്ത്  പൊട്ടിച്ചു നിനക്ക് ഞാന്‍ ‘അര്‍ത്ഥം വെച്ചു ’ തന്നതും അവനെ നീ നാട്ടിലേക്കു ജയില്‍ വഴി കയറ്റിയയച്ചതുമെല്ലാം ഇന്നലെ നടന്നപോലെ ഞാനോര്‍ക്കുന്നു )

എന്നു സ്വന്തം കോരപ്പന്‍ അലിയാസ് നിന്റെ അല്‍ കോരു.

23 comments:

മരഞ്ചാടി said...

അറബീ മുത്തേ ചക്കരേ , കള്ളില്‍ ചാലിച്ച തങ്കമേ പണ്ടു ഞാന്‍ പല ഇന്ത്യാക്കാര്‍ക്കിട്ടും നിന്റെ മുപില്‍ കട്ടപ്പാര വെച്ച് അവരെയൊക്കെ നാട്ടിലേക്കു പായ്ക്കു ചെയ്യിച്ചിരുന്നല്ലോ

പട്ടേപ്പാടം റാംജി said...

നിന്റെയൊക്കെ കമ്പനിയില്‍ ഞങ്ങള്‍ പതിനെട്ടു മണിക്കൂര്‍ ജോലിചെയ്യുന്നതിന്റെ പത്തിലൊരുഭാഗം ഞങ്ങള്‍ ഞങ്ങളുടെ നാട്ടില്‍ ചെയ്തിരുന്നെങ്കില്‍ നിന്റെയൊക്കെ കോപ്പ് ഗള്‍ഫ് ഇന്നു കെട്ടിത്തൂങ്ങി ചത്തുപോയിട്ടുണ്ടാകും

എല്ലാം കാര്യങ്ങള്‍ തന്നെ.
പാരകള്‍ എല്ലായിടവും ഉണ്ട്.
ഇവിടെ അല്പം കൂടുതലാണെന്ന് മാത്രം.
ചിഹ്നത്തിലൂടെ രോഷം പെയ്തിറങ്ങിയത് കൊള്ളാം.

v said...

നന്നായിട്ടുണ്ട്. പിന്നെ ഗള്‍ഫ് മലയാളികള്‍ ഇങ്ങോട്ട് ദിര്‍ഹംസ് അയക്കുമ്പോള്‍ , നമ്മള്‍ അത് Dollars ആക്കി അറബിയുടെ കയ്യില്‍ നിന്നും എണ്ണ വാങ്ങുന്നുന്റ്റ്

Unknown said...

അറബീ മുത്തേ ചക്കരേ , കള്ളില്‍ ചാലിച്ച തങ്കമേ പണ്ടു ഞാന്‍ പല ഇന്ത്യാക്കാര്‍ക്കിട്ടും നിന്റെ മുപില്‍ കട്ടപ്പാര വെച്ച് അവരെയൊക്കെ നാട്ടിലേക്കു പായ്ക്കു ചെയ്യിച്ചിരുന്നല്ലോ ആ ബന്ധമോര്‍ത്തെങ്കിലും എന്നെ ജോലിയില്‍ തിരിച്ചെടുക്കണമെന്ന് വിനീതനായഭ്യര്‍ത്ഥിക്കുന്നതോടൊപ്പം നിങ്ങളുടെ വിലകുറഞ്ഞ ദിര്‍ഹം വാങ്ങാന്‍ ഞാന്‍ തയ്യാറാണെന്നുകൂടി ഉണര്‍ത്തുന്നു.

അലി said...

ഞങ്ങള്‍ ഇന്ത്യാക്കാര്‍ക്കേ വിലയില്ലാ എങ്കിലും ഞങ്ങളുടെ നോട്ടിനു ഇനിയൊരുവിലയൊക്കെയുണ്ട് മോനേ... ഞങ്ങളുടെ രൂപായ്ക്കും ഒരു ചിഹ്നമൊക്കെയായി ....

ഇനി രണ്ടുകൊല്ലമെങ്കിലും കാത്തിരിക്കണമല്ലോ രൂപ ചിഹ്നം വിളിക്കാൻ എന്നോർക്കുമ്പോ ക്ഷമ കെട്ടു പോകുന്നു.

മരഞ്ചാടി കസറിച്ചാടിയല്ലൊ!

Anil cheleri kumaran said...

അരിഞ്ഞ് തള്ളി..

വി.എ || V.A said...

...തറവാടികളായ നമ്മൾ അങ്ങനെ വിട്ടുകൊടുക്കരുത്.ഹമ്പഡ ഞാനേ... ....കൊണ്ടുകാണും.വരട്ടെ ഇനിയും...

Unknown said...

ഹാസ്യം ഇഷ്ടായി.
പക്ഷെ താഴത്തെ ഈ വരികള്‍ വേണ്ടായിരുന്നു എന്നൊരു തോന്നല്‍. കാരണം പ്രവാസം അത്ര വേദനയും അതോടൊപ്പം ആവശ്യവുമാണ് .അങ്ങനെ എത്ര കുടുംബംങ്ങള്‍ കഴിഞ്ഞു പോകുന്നു. അത് വിസ്മരിക്കരുതായിരുന്നു

ചില കോന്തന്മാര്‍ ജോലിചെയ്യുന്നുണ്ട് നാടിനെ പറയിപ്പിക്കാന്‍ ..ഫൂ... അവരു കുടുമ്പം നോക്കുകയാണു പോലും! മാസ്സാമ്മാസം ചിലവു കഴിച്ചു മിച്ചം വരുന്ന സംഖ്യ അപ്പടി നാട്ടിലയച്ചുകൊടുക്കും .. എന്നിട്ട് അവരുടെയൊക്കെ ചെറ്റ തന്തകളും പിള്ളാരും നാട്ടില്‍ ബിസിനസ്സോ കൃഷിയോ ഒക്കെ നടത്തി വീണ്ടും കാശുണ്ടാക്കുമെന്നു മാത്രമല്ല ലീവിനു നാട്ടില്‍ പോയാല്‍ ഇവനൊക്കെ പാടത്തും പറമ്പത്തും കിളച്ചുമറിച്ച് നൊസ്റ്റാള്‍ജിയാന്നും പാടി നടക്കും .. ഇതൊക്കെ അന്തസ്സും അഭിമാനവും അതിലുപരി തറവാട്ടുമഹിമയുമുള്ള ഒരു ഇന്ത്യാക്കാരനു ചേര്‍ന്നതാണൊ ?

OAB/ഒഎബി said...

നര്‍മ്മമായി പുറം ചാടിയതെങ്കിലും മനസ്സിന്റെ രോഷം ഞാന്‍ കണ്ടത് നല്ല കാര്യങ്ങളായാണ്. വള്രെ നന്നായി ട്ടൊ.

jayanEvoor said...

തകർത്തു!

ഹംസ said...

ഹ ഹ ഹ... ഇത് രസകരമായി.......

മരഞ്ചാടി said...

റാംജീ... സത്യമാ കേട്ടിട്ടില്ലേ
എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം മുട്ടന്‍ പാര മാത്രം

വൃതാസുരന്‍ .... ഹഹ ശരിയാ

സിജു ... നന്ദി

അലി ഭായ്... സാരമില്ല കാത്തിരിക്കാം .. ഹിഹി

കുമാരന്‍ ... നന്ത്രികള്‍

വി എ ... വരും വരും .. ഹഹ

റ്റോംസ് ... കൂട്ടുകാരാ ഞാനും പ്രവാസവേദനയനുഭവിക്കുന്ന അനേകം പ്രവാസികളിലൊരുവനാണു. ഇവിടെ പ്രവാസികളിക്ല് തന്നെയുള്ള ചില കുഴിമടിയന്മാരും , ദൂര്‍ത്തടിക്കുന്നവരും , പൊങ്ങച്ചം പറയുന്നവരുമായവരെ കളിയാക്കുകയാണു ചെയ്തത് കാരണം അങ്ങിനെയുള്ളവരുടെ കണ്ണില്‍ മര്യാദയ്ക്കു ജീവിക്കുന്നവന്‍ എന്നും കോന്തന്മാരായിരിക്കും.

നന്ദി



ഒ. എ . ബി ... നന്ദി

ജയന്‍ ജീ .. നന്ദി

ഹംസാക്കാ... നന്ദി

Naushu said...

നന്നായിരിക്കുന്നു....

ഒഴാക്കന്‍. said...

മരം ചാടി ഒരു ദിര്‍ഹം വേണോ

ഷൈജൻ കാക്കര said...

രൂപയുടെ ചിഹ്നത്തിന്‌ എന്റെ ആശംസകൾ... ഒരു ഇരിപ്പടത്തിന്റെ സൗകര്യം ചെയ്യും...

ആളവന്‍താന്‍ said...

അത് കൊള്ളാം. പക്ഷെ പലയിടത്തും ഒരല്പം കൂടി ഒതുക്കി, മയത്തില്‍ പറയാമായിരുന്നു.
ഇടയ്ക്ക് ഇങ്ങോട്ടും വരൂ.

ബീരാന്‍ കുട്ടി said...

മരഞ്ചാടി,

സ്വന്തം കഥ, സ്വന്തമായിട്ടെഴുതി, സ്വന്തം പ്രസിൽ അച്ചടിച്ച്‌, സ്വന്തമായി വിതരണം നടത്തുകയണല്ലെ.

ഒന്ന് രണ്ട്‌ വാക്കുകൾ, രൂപയുടെ ചിഹ്നം പോലെ തെറിച്ച്‌പോയി.

ഹാസ്യം എന്ന് പറയാനില്ലെങ്കിലും, ഗോള്ളാം എന്ന് പറയുന്നു.

പടിപുരയിൽ പൈങ്ങടക്ക വീഴണപോലെ, ങ്ങട്‌ പോരട്ടെ. (കഷ്ടപ്പാട്‌ - വിശാല മനസ്കൻ)

ഇത്തിരി അല്ല, ഒത്തിരി ശരിയാക്കുവാനുണ്ട്‌.

പ്രവാസികളിൽ ചെറിയ, വളരെ ചെറിയ ഒരു ശതമാനമാണ്‌ മരഞ്ചാടിയുടെ ഉപമ. വലിയോരു ശതമാനത്തിന്‌ അത്‌ വേദനയുണ്ടാക്കും.

ഏരിഞ്ഞ്‌ തീരുന്ന ജന്മങ്ങൾക്ക്‌ നേരെ, ഖേതാന്റെ ഫാൻ തന്നെ പിടിക്കണോ?.

അവസാനം, മരഞ്ചാടിയും അറിയാതെ പറയുന്നു. എന്നെ തിരിച്ചെടുക്കൂ പ്ലീസ്‌ എന്ന്. :)

ഒരു നാച്ച്യുറൽ ഫ്ലോ ഒഫ്‌ ദി കഥ, കൈവിട്ട്‌ പോയി അല്ലെ.

ആശംസകൾ,

നന്നായാൽ നിനക്ക്‌ കൊള്ളാം, അല്ലെങ്കിൽ നിനക്ക്‌ കൊള്ളും.

മരഞ്ചാടി said...

@നൌഷു...നന്ദി
@ഒഴാക്കന്‍ ... ഹിഹി
@കാക്കര.. ഹമ്ം ... നന്ദി
@ആളവന്താന്‍ .. ഇനി ശ്രദ്ധിക്കാം .. :) നന്ദി വരാം

മരഞ്ചാടി said...

@ ബീരാന്‍ കുട്ടി... സത്യം എങ്ങിനെ മനസ്സിലാക്കി :)

പ്രവാസികളിലെ ഈ ചെറിയ വിഭാഗം (പാരകള്‍ ) ആണു ഭൂരിപക്ഷം വരുന്ന കഷ്ടപ്പെടുന്ന കണ്ണീരു മാത്രം സമ്പാദ്യമുള്ള പാവം പ്രവാസിയെ പറയിപ്പിക്കുന്നത് ... ഈ ‘ചെറിയ’ വിഭാഗത്തിനു ദിവസവും ജോലിക്കു പോകുന്നവനോടും കഷ്ടപ്പെട്ടു സമ്പാദിക്കുന്നവനോടുമെല്ലാം അസൂയയാണെന്നതു പ്രത്യേകം എടുത്തുപറയേണ്ടല്ലോ .... നാട്ടില്‍ ഉടന്‍ കാശയച്ചില്ലായെങ്കില്‍ വീടു ജപ്തിചെയ്യുമെന്നു കരഞ്ഞു പറഞ്ഞവന്റെ ദയനീയത്യ്ക്കു മുന്‍പില്‍ സ്വന്തം കഷ്ടപ്പാടുകള്‍ മറച്ചുവെച്ചു സഹായിച്ച പാവം സഹമുറിയന്മാരെ പറ്റിച്ചു കടന്നു കളഞ്ഞ വിരുതനും ഈ ‘ചെറിയ’ വിഭാഗത്തില്‍ പെട്ടവനാണ്‍് .... ഇത്രയൊക്കെ ചെയ്യുന്ന ഈ ചെറിയ വിഭാഗത്തെ നാം കണ്ടില്ലെന്നു നടിക്കരുതെന്നു മാത്രമല്ല പ്രവാസികള്‍ക്കിടയില്‍ത്തന്നെ പ്രവാസിക്കു നാശം വിതയ്ക്കുന്നവനുമുണ്ടെന്ന സത്യം നാം മനസ്സിലാക്കണം ( അവന്റെ വ്യൂ വില്‍ മറ്റുള്ളവരെല്ലാം മണ്ടന്മാരാണ്‍് . അവനു എല്ലാത്തിനെയും വെറുപ്പാണ്‍്. ഇത് ചുമ്മാ ഒന്നു വരച്ചു ചേര്‍ക്കാന്‍ ശ്രമിച്ചു എന്നതു സത്യം! അല്ലാതെ സ്വന്തക്കാര്‍ക്കും, ബന്ധക്കാര്‍ക്കും വേണ്ടി കഷ്ടപ്പെടുന്ന ബഹുഭൂരിഭാഗം പ്രവാസിയെ വേദനിപ്പിക്കാന്‍ വേണ്ടി എഴുതിയതല്ല ... )

K@nn(())raan*خلي ولي said...

ആ കൊണാപ്പന്‍ അറബിയെ ഇങ്ങോട്ട് വിട്. കണ്ണൂരാന്‍ ആ പാവത്തിന്റെ എല്ലൂരി കയ്യില്‍ തരാം.
ഇങ്ങളോന്നടങന്റെ അരിങ്ങോടരേ...

Unknown said...

മോനെ മരഞ്ചാടീ സ്മരണ വേണം, സ്മരണ !! - കലക്കീട്ടുണ്ട്.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

നന്നായി എഴുതി. കിടിലന്‍

yousufpa said...

വയസ്സു മുപ്പത്തിയഞ്ചുകഴിഞ്ഞിട്ടും കള്ളക്കാട്ടറബീ നീ പെണ്ണൂകെട്ടാത്തതിന്റെ കാരണം പെണ്ണിനുകൊടുക്കാന്‍ കാശും സ്വന്തമായൊരു ഫ്ലാറ്റും നിനക്കില്ലാത്തതുകൊണ്ടല്ലേ ഞങ്ങള്‍ക്കേ സ്വന്തമായിട്ടൊരു ഫ്ലാറ്റുപോയിട്ട് കുടിച്ചു ഫ്ലാറ്റാവാന്‍ പോലുമുള്ള കെല്‍പ്പില്ലെങ്കിലും പെണ്ണൂകിട്ടും. നീയൊക്കെ പെണ്ണുകിട്ടാതെ ദാഹിച്ചു ദാഹിച്ച് പിടഞ്ഞു മരിക്കും... ഈ കഥേം പറഞ്ഞ് ഇപ്പൊ ഇങ്ങ് വന്നാ ഞങ്ങള് നാട്ടാര് ഓടിച്ചിട്ടടിക്കും മോനെ. ഗൾഫ് കാർക്ക് പെണ്ണ് കിട്ട്ണങ്കിൽ ച്ചിരി പുളിക്കും.