19.6.10

'അവളുടെ രാവുകള്‍' .. ഒരു കൊടും ചതിയുടെ കഥ

 കുറച്ചുനാളുകള്‍ക്കു മുന്‍പുവരേ ഞങ്ങള്‍ക്കെല്ലാം പ്രിയപ്പെട്ടവളും കണ്ണിനു കുളിര്‍മ്മയുമായിരുന്ന ശ്വേതേച്ചി വായിച്ചറിയുവാന്‍ ഒരു കൂട്ടം മലയാളിക്കുട്ടന്‍മാര്‍ സമര്‍പ്പിക്കുന്നത്‌.

 ഒരുപാടു സിനിമകളിലും അതുപോലെ ചാനലിലൂടെയുമൊക്കെയായി റിയാലിറ്റി ഞങ്ങള്‍ക്കൊക്കെ ഷോചെയ്തു തന്നുകൊണ്ടു ഞങ്ങളെയെല്ലാം തൃപ്തരാക്കിയിരുന്ന ഞങ്ങളുടെ ഓരോരുത്തരുടെയും ഉറക്കത്തിണ്റ്റെ പകുതി അവകാശിയും ഭാവിയിലെ ഞങ്ങളുടെ പ്രതീക്ഷയുമായിരുന്ന ശ്വേതേച്ചി നിങ്ങള്‍ ഞങ്ങളോടു ചെയ്ത കൊടും ചതിയുടെ കഥ കേള്‍ക്കണമെങ്കില്‍ മുപ്പതോളം വര്‍ഷങ്ങള്‍ പിറകിലോട്ടു പോണം .

1980 എന്ന തങ്കലിപികളാലെഴുതപ്പെട്ട വര്‍ഷം. ഹോ ... ഓര്‍ക്കുമ്പോള്‍തന്നെ കോരിത്തരിക്കുന്നു! അവളുടെരാവുകളെന്ന ഒറ്റസിനിമയിലൂടെ മലയാളികുമാരന്‍മാരുടെ ബെഡ്‌റൂമില്‍ സ്ഥാനം പിടിച്ച സീമേച്ചിയെ ഓര്‍ക്കുന്നില്ലേ? ഓര്‍ക്കണം ഓര്‍മ്മകാണില്ലെന്നു മാത്രം പറയരുത്‌ പ്ളീസ്‌...

എ ഗ്രേഡു ചിത്രമായ അവളുടെ രാവുകള്‍ കണ്ടു രാവുപകലാക്കിയ എത്രയോ മഹാന്‍മാര്‍  ഞങ്ങളുടെ കൂട്ടത്തിലുണ്ട് എന്നതു ഞങ്ങള്‍ മറച്ചുവെക്കുന്നില്ല.

 ഇത്രയോക്കെ മഹത്തായ അവളുടെ രാവുകളും കൂടെ സീമേച്ചിയും മലയാളമക്കള്‍ക്കുമുന്‍പിലവതരിച്ചത്‌ ആയിരത്തിത്തൊള്ളായിരത്തി എണ്‍പതിലായിരുന്നല്ലൊ. അതുകൊണ്ടുതന്നെയാണു ഞങ്ങളെല്ലാവരുടെയും മനസ്സില്‍ 1980നുള്ളയത്ര സ്ഥാനം മറ്റൊരു വര്‍ഷത്തിനുമില്ലാതെ പോയതും.

പക്ഷെ വിധി അവിടെയും ഞങ്ങളെ തോല്‍പിക്കുകയായിരുന്നു ശ്വേതേച്ചീ.. സത്യം പറയട്ടെ ഈവരികളെഴുതുമ്പോള്‍ ഞങ്ങള്‍ ഒന്നിച്ചു വിതുമ്പുകയാണ്‌ എന്നാലും പറയാതിരിക്കാന്‍ വയ്യല്ലോ..

സീമേച്ചിയെ ഞങ്ങള്‍ക്കു സമര്‍പ്പിച്ച ശശിയണ്ണനു ഞങ്ങളുടെ മനസ്സില്‍ പുണ്യാളന്റെ രൂപമായിരുന്നെങ്കില്‍ ഞങ്ങളില്‍നിന്നും എന്നെന്നേക്കുമായി സീമേച്ചിയെ തട്ടിയെടുത്തപ്പോള്‍ അതൊരു സാത്താന്റെ രൂപമായി മാറി.

എങ്കിലും ഇടയ്ക്കിടയ്ക്ക് സീമേച്ചിക്കുപകരമായി പലരേയുംവെച്ച് ഞങ്ങളെ സന്തോഷിപ്പിക്കാന്‍ അങ്ങേരു പെടാപ്പാടു പെട്ടെങ്കിലും സീമേച്ചിക്കു പകരമായി മറ്റൊന്നും തന്നെയില്ലെന്നറിയാവുന്ന ഞങ്ങള്‍ അങ്ങേരോടു ക്ഷമിക്കാന്‍ തയ്യാറായിരുന്നില്ല. ഞങ്ങള്‍ക്കു കളര്‍ച്ചിത്രങ്ങളിലുമുപരി അന്നത്തെ ബ്ലാക് ആന്റ് വൈറ്റു തന്നെയാണു വലിയതെന്നു ഞങ്ങളുറക്കെപ്പറഞ്ഞു.

വര്‍ഷങ്ങള്‍ കടന്നുപോയപ്പോള്‍ സീമേച്ചിയിലും മാറ്റങ്ങള്‍ വന്നുതുടങ്ങിയെങ്കിലും ഞങ്ങളുടെ മനസ്സില്‍ ഇന്നും സീമേച്ചി പച്ചയായി ജീവിക്കുന്നു എന്ന സത്യം ഓര്‍മ്മിപ്പിക്കട്ടെ.

ഇന്നു ഞങ്ങളുടെ പുതു തലമുറ സീമേച്ചിയെ അറിയാതെയായി .. സീമ എന്നുവെച്ചാല്‍ വല്ല കടല്‍ക്കാറ്റിന്റെയും പേരാണോന്നുവരേ ചോദിച്ച അവരെയോ, പാടത്തും വരമ്പത്തും ഓടിക്കളിച്ചു പോലീസും കള്ളനും കളിക്കേണ്ടതിനു പകരം കമ്പ്യൂട്ടറില്‍ ജെയിംസ് ബോണ്ടു ഗെയിം കളിക്കാന്‍ പഠിപ്പിച്ച അവരുടെ മാതാപിതാക്കളെയോ പറഞ്ഞിട്ടു കര്യമില്ല .
--------
 കാലം കാലനുവേണ്ടി വീണ്ടും കറങ്ങിയപ്പോഴാണു പുതിയൊരു മാലാഖക്കുട്ടന്‍ മലയാളത്തില്‍ രംഗത്തുവന്നത്... പി എച്ച് ഹമീദിക്കാ എന്ന മാലാഖക്കുട്ടന്‍ പണം മുടക്കി സംവിധാനം ചെയ്യാന്‍ തീരുമാനിച്ച അവളുടെരാവുകളുടെ രണ്ടാം ഭാഗത്തില്‍ സീമേച്ചിക്കു പകരം ശ്വേതേച്ചി അഭിനയിക്കുന്നു എന്നു കേട്ടതോടു കൂടി ഞങ്ങളിലെ വാടിക്കിടന്ന ചെടികള്‍ തളിരിടുകയും പൂക്കുകയും ചെയ്തു എന്നുമാത്രമല്ല കായ്ക്കാന് വരേ തയ്യാറെടുത്തതാണ്‍്....

കാരണം അവളുടെ രാവുകളില്‍ ഇന്നത്തെസീമേച്ചിയേക്കാളുപരി പെര്‍ഫോം ചെയ്യാന്‍ അര്‍ഹതയുടെകൂടെ ബാക്കിയെല്ലാം തികഞ്ഞത് ശ്വേതേച്ചിയാണെന്നത് മമ്മുക്കയുടെ കൂടെ പാലേരിമാണിക്യത്തിലുള്ള ചേച്ചിയുടെ ആ പെര്‍ഫോമന്‍സുകണ്ട ഞങ്ങള്‍ക്കെല്ലാമറിയാം. ഇനി ലാലേട്ടന്റെ കൂടെയാണെങ്കിലും ചേച്ചി യുടെ പെര്‍ഫോമന്‍സു ഞങ്ങള്‍ക്കൊക്കെ കാണിച്ചുതന്നതാണല്ലൊ.  അതുമാത്രമല്ല ചില ചാനലുകളിലൂടെ ചേച്ചി ഞങ്ങള്‍ക്കുമുന്‍പില്‍പ്രത്യക്ഷപ്പെട്ടതും ഞങ്ങള്‍ക്കു പ്രത്യാശനല്‍കും വിധമായിരുന്നു എന്നതും ഞങ്ങളിവിടെ സ്മരിക്കുകയാണ്‍്.

പണ്ടു മലയാളത്തിലഭിനയിച്ചപ്പോള്‍  വെറും ഗ്ലാമറല്ലാതെ മറ്റൊന്നുമില്ലെന്നുപറഞ്ഞു ഞങ്ങള്‍ മലയാളികള്‍ ചേച്ചിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചത് ചുമ്മാപുറംപൂച്ചിനായിരുന്നൂവെന്നും ഉള്ളിന്റെയുള്ളില്‍ നൂറ്റൊന്നുവട്ടം ചേച്ചിയെ ഞങ്ങള്‍ക്കിഷ്ടമായിരുന്നെന്നതും ഇവിടെ ഓര്‍മ്മിപ്പിക്കട്ടെ. പിന്നെ കാമസൂത്രയുടെ ( പുറമെ ഞങ്ങള്‍ ഇതിനും അശ്ലീലമെന്നുപറയുമെങ്കിലും ഇതും ഞങ്ങള്‍ക്കു പ്രിയങ്കരം തന്നെ) പരസ്യത്തില്‍ ചേച്ചിയെക്കണ്ടപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞങ്ങള്‍ ഞെട്ടുകയും ചേച്ചിയിലുള്ള ആ ഭയങ്കരമായ നടിയെ ഞങ്ങള്‍ തിരിച്ചറിയുകയായിരുന്നു. ഹോ .. ഇവിടെ ആരൊക്കെയോ ഇപ്പോള്‍ നെടുവീര്‍പ്പിടുന്നുണ്ട്..

അതൊക്കെ പഴയ ദ്രവിച്ച കഥ! അതെല്ലാം അവിടെയൊരുമൂലയ്ക്കിരിക്കട്ടെ ഹല്ല പിന്നെ!! ഇപ്പോഴിതാ  ഹമീദിക്കാ എന്ന ഞങ്ങളുടെ മറ്റൊരു പുണ്യാളന്‍ ശ്വേതേച്ചിയെ വെച്ച് അവളുടെ രാവുകള്‍  പകലുകളാക്കി കളറിലെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നു. അന്നത്തെ രാജിയെന്ന പെണ്‍കുട്ടിയുടെ രണ്ടാം കഥയ്ക്കുള്ള തിരക്കഥതയ്യാറാക്കാന്‍ ഞങ്ങളുടെ പഴയ പുണ്യാളനായ ആലപ്പി ഷരീഫിക്കതന്നെയാണു മുന്‍പോട്ടു വന്നിരിക്കുന്നത് എന്നതുമാത്രമല്ല നമ്മുടെ ഓള്‍ഡ് സീമേച്ചിക്ക് പഴയ അത്ര ലത് പോരാ എന്നതുകൊണ്ടായിരിക്കും ശ്വേതേച്ചിയെ മുപ്പത്തിയെട്ടുകാരിയായ നായികയാക്കാന്‍ ഹമീദിക്കാ തീരുമാനിച്ചത്.

അന്നുവരേ പത്രം അലര്‍ജിയായിരുന്ന ഞങ്ങള്‍  (പത്രം വായിക്കാതെ അറ്റ്ലീസ്റ്റ് ചാനലിലെ ന്യൂസുപോലും കാണാതെ ലോകത്തുള്ള സകലതിനെക്കുറിച്ചും ഞങ്ങള്‍ അഭിപ്രായിക്കും ങാ.. ഞങ്ങളോടാ കളി)  ശ്വേതേച്ചി അവളുടെ രാവുകളിലഭിനയിക്കുന്നുവെന്ന വാര്‍ത്ത വന്നതോടുകൂടി അപ്ഡേറ്റഡ് ന്യൂസിനായി പത്രമായ പത്രങ്ങളെല്ലാം അരിച്ചുപെറുക്കാന്‍ തുടങ്ങി ( ഇത് പത്രങ്ങളുടെ ‘വിറ്റൊഴിക്കലില്‍ ’ശകലം വര്‍ദ്ധനവു വരുത്തിയിട്ടുണ്ട് എന്നതു പരമരഹസ്യമാണ്‍്) ...

ഇതൊക്കെക്കഴിഞ്ഞു വളരെപ്പെട്ടന്നായിരുന്നു ഞങ്ങളുടെ തലയില്‍ ഇടിത്തീയും പാമ്പും ഒന്നിച്ചുവന്നു ഇടിച്ചേച്ചുപോയത്... ഹോ ഇതു പറയുമ്പോള്‍ തൊട്ടടുത്തിരിക്കുന്ന ഞങ്ങളുടെ ഒരു സഹോദരന്‍ വാവിട്ടുകരയുകയാണ്‍് .... അവളുടെ രാവുകളില്‍ ശ്വേതേച്ചി അഭിനയിക്കുന്നില്ലാ എന്നുറക്കെ പ്രഖ്യാപിച്ചതായിരുന്നു ഞങ്ങളുടെ തലില്‍ ഇതെല്ലാം പണ്ടാരമടക്കിയതിനു കാരണം ... സിനിമാസംവിധായകന്‍ ചേച്ചിയുടെ അനുവാദമില്ലാതെയാണുപോലും സില്‍മയില്‍ നായിക ചേച്ചിയായിരിക്കുമെന്നു തീരുമാനിച്ചത് ...

വിവരമില്ലാത്ത സംവിധായകന്‍ (സംഗതി ഞങ്ങളുടെ പുണ്യാളനാണെങ്കിലും വിവരക്കേടല്ലേ അങ്ങേരു കാണിച്ചത് ) ആവേശത്തിന്റെ പുറത്ത് ചേച്ചിയോട് ചോദിക്കാന്‍ പോലും മറന്നുകൊണ്ട് ചേച്ചിയാണു പടത്തില്‍ സീമേച്ചിയുടെ ഭാഗം അഭിനയിക്കുന്നതെന്ന് ഞങ്ങളെയെല്ലം കൊട്ടിയറിയിച്ചത് ... അത് അങ്ങേരുടെ ആവേശം കൊണ്ടല്ലേ ചേച്ചീ ... ഞങ്ങള്‍ മലയാളികളുടെ നെഞ്ചിലേക്കാണു ചേച്ചിയുടെ അവള്‍ക്കാ രാത്തില്‍ അഭിനയം നഹീഹൈ  എന്ന പ്രഖ്യാപനം വന്നു തറച്ചത് ...  ഇത്രയ്ക്കും വേണ്ടായിരുന്നു ശ്വേതേച്ചീ വേണ്ടായിരുന്നു...   ഈ ചതി ഞങ്ങളോടു വേണ്ടായിരുന്നു ....ഇതൊരു കൊടും ചതിയായിപ്പോയി ...

 എന്തൊക്കെ പ്രതീക്ഷകളായിരുന്നു ... ഹോ എല്ലാം തകിടം മറഞ്ഞില്ലേ ...

ഞങ്ങളുടെ ‘അവളുടെ രാവുകള്‍  സ്പെഷ്യല്‍ ഇന്‍-വെസ്റ്റിഗേഷന്‍ ’ സംഘത്തിന്റെ കഠിന പരിശ്രമഫലമായി ഇപ്പോള്‍ കണ്ടുപിടിച്ചതെന്താണെന്നറിയുമോ? അവളുടെ രാവുകളില്‍ പഴയ സീമേച്ചി തന്നെ അഭിനയിക്കുമത്രേ? ! ഈ വാര്‍ത്തയിലെ കതിരെത്ര പതിരെത്ര എന്നു ഞങ്ങള്‍ക്കറിയില്ല .. എങ്കിലും ശ്വേതേച്ചിയിലെ പെര്‍ഫോമന്‍സിന്റെയത്രയും പ്രതീക്ഷ ഞങ്ങള്‍ക്കു ‘ഇന്നത്തെ’ സീമേച്ചിയിലില്ലാ എന്നുതന്നെ ഞങ്ങള്‍ ഊന്നിയൂന്നിപ്പറയട്ടെ ... 

ആഴ്ചകളോളം പട്ടിണി കിടന്നാലും ഞങ്ങള്‍ മലയാളികള്‍ക്ക് ഇത്രയും സങ്കടമുണ്ടാവില്ല ശ്വേതേച്ചീ .... (മറ്റുള്ളവര്‍ രണ്ടുകാലിലാണൊ നടക്കുന്നത് അതോ മൂന്നാമ്മത് മറ്റൊരു കാലുകൂടിയുണ്ടോ എന്നൊക്കെയാണ്‍് ഒറ്റക്കാലന്മാരായ ഞങ്ങളുടെ വേവലാതികള്‍)

അതൊക്കെ പോട്ടെ ആ സംവിധായകന്‍ ‘പയ്യന്‍’ എടുത്തുചാടിയതൊന്നും കാര്യമാക്കാതെ ശ്വേതേച്ചിതന്നെ തിരിച്ചുവന്നു  അവളുടെ രാവുകള്‍ ഞങ്ങളുടെയെല്ലാം രാപ്പകലുകളാക്കിത്തരണമെന്നു വിനീതമായി അപേക്ഷിക്കുകയാണ്‍് ... അഭ്യര്‍ത്ഥിക്കുകയാണ്‍്.

ഈ അപേക്ഷ നീണ്ടുപോയെന്നു ഞങ്ങള്‍ക്കറിയാമെങ്കിലും ..... ഞങ്ങളെ കൈവിടരുതെന്നു ഒരിക്കല്‍ക്കൂടി അപേക്ഷിച്ചുകൊണ്ട് ഓള്‍ മല്ലൂസ് അവളുടെ രാവുകള്‍ ഫാന്‍സ് അസോസിയേഷനു വേണ്ടി ഒരു കൂട്ടം മലയാളിക്കുട്ടന്മാര്‍  (ഒപ്പ്).

14 comments:

മരഞ്ചാടി said...

വര്‍ഷങ്ങള്‍ കടന്നുപോയപ്പോള്‍ സീമേച്ചിയിലും മാറ്റങ്ങള്‍ വന്നുതുടങ്ങിയെങ്കിലും ഞങ്ങളുടെ മനസ്സില്‍ ഇന്നും സീമേച്ചി പച്ചയായി ജീവിക്കുന്നു എന്ന സത്യം ഓര്‍മ്മിപ്പിക്കട്ടെ.

Anil cheleri kumaran said...

ശ്വേതേച്ചിതന്നെ തിരിച്ചുവന്നു അവളുടെ രാവുകള്‍ ഞങ്ങളുടെയെല്ലാം രാപ്പകലുകളാക്കിത്തരണമെന്നു വിനീതമായി അപേക്ഷിക്കുകയാണ്‍് ... അഭ്യര്‍ത്ഥിക്കുകയാണ്‍്.

:)

അലി said...

എന്തൊക്കെ പ്രതീക്ഷകളായിരുന്നു ... ഹോ എല്ലാം തകിടം മറഞ്ഞില്ലേ ...

Naushu said...

കൊടും ചതി....

ഹംസ said...

ശ്ശോ.. കഷ്ടം !!

നിരാശകാമുകന്‍ said...

എല്ലാവരും മൂഞ്ചി പോയി..
ഹ.. ഹ.. ഹ.. ഹ...

Sandeepkalapurakkal said...

വരാന്ന് പറഞ്ഞിട്ട് ചേച്ചീ വരാതിരിക്കരുതേ...

jayanEvoor said...

ങേ!
ഇതൊക്കെ എപ്പ സംഫവിച്ചു!?

മരഞ്ചാടി said...

കുമാര്‍ ജീ .. നന്ദി

അലി ഭായ് ... ഹിഹി നന്ദി

നൌഷു ... അതെയതെ നന്ദി

ഹംസാജീ.... പിന്നല്ലാതെ .. നന്ദി

നിരാശാകാമുകാ.... അടി .. അടി ... ങാ .. നന്ദി

സന്ദീപ് ... ഹഹ ... നന്ദി

ജയന്‍ ജീ ... അങ്ങിനെയൊക്കെ സംഫവിച്ചു ഫോയി ... ഹഹ നന്ദി

Jishad Cronic said...

കഷ്ടം !!

നിസ്സഹായന്‍ said...

പ്രതീക്ഷകളോടെ കണ്ണില്‍ എണ്ണയുമൊഴിച്ചു കാത്തിരിക്കട്ടെ ഉറക്കം വരാത്ത ആ രാവുകള്‍ക്കായി!

മരഞ്ചാടി said...

Jishad Cronic™ : നന്ദി

നിസ്സഹായന്‍ ... ഹഹ നന്ദി

ഉമേഷ് ... നന്ദി

OAB/ഒഎബി said...

ശ്വേതേച്ചി ആയിരുന്നെങ്കില്‍!!
ആയിരുന്നെങ്കില്‍....
ആ മതിലിന്മേല്‍ നിന്നിറങ്ങി,
ഒരു ആണ്‍ കുപ്പായം മാത്രമിട്ടതൊന്ന് പൊക്കി നോക്കുന്ന ആ രംഗം മാത്രം (ഈ ചേച്ചിയാവുമ്പൊ കൂടുതല്‍ പൊക്കാന്‍ മടി കാണിക്കില്ലായിരുന്നു ല്ലെ? ആവോ എനിക്കറീല ട്ടൊ)
മതിയായിരുന്നു കൊടുക്കുന്ന കാശ് മൊതലാവാന്‍.

മരഞ്ചാടി said...

ഒ.എ.ബീ .... ഹഹഹ